Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഉടന്‍ പരിശീലനം ആരംഭിക്കും; പിന്നാലെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും’; മനസ് തുറന്ന് ശ്രീശാന്ത്

‘ഉടന്‍ പരിശീലനം ആരംഭിക്കും; പിന്നാലെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും’; മനസ് തുറന്ന് ശ്രീശാന്ത്
ന്യൂഡല്‍ഹി , വെള്ളി, 15 മാര്‍ച്ച് 2019 (14:56 IST)
ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയ സാഹചര്യത്തില്‍ ക്രിക്കറ്റിലേക്ക് ഉടന്‍ തിരിച്ചുവരുമെന്ന് ശ്രീശാന്ത്. ബിസിസിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സ്‌കോട്ടിഷ് ലീഗില്‍ വൈകാതെ കളിക്കാന്‍ സാധിക്കുമെന്നണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറു വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്നില്ല. പരിശീലനം ഉടന്‍ തന്നെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയം പരിശീലനം തുടരും. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഇപ്പോള്‍ ഉണ്ടായതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീംകോടതി ശിക്ഷാകാലാവധി പുനപരിശോധിക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കി. ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും കോടതി പറഞ്ഞു. എത്രകാലം ശിക്ഷ നല്‍കാമെന്ന് ബിസിസിഐ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

2013ലെ ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹര്‍ജിയെ എതിര്‍ത്ത് ബിസിസിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരമ്പര സ്വന്തമാക്കാന്‍ ഓസീസിനെ സഹായിച്ചത് ഇന്ത്യന്‍ സെലക്‍ടര്‍മാരോ ?; ക്ലാര്‍ക്ക് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ആ‍രാധകര്‍