Select Your Language

Notifications

webdunia
webdunia
webdunia
webdunia

2011 ലോകകപ്പിൽ സച്ചിന് ലഭിച്ച ആദരം പോലൊന്ന് ധോണിക്കും വേണം- ശ്രീശാന്ത്

2011 ലോകകപ്പിൽ സച്ചിന് ലഭിച്ച ആദരം പോലൊന്ന് ധോണിക്കും വേണം- ശ്രീശാന്ത്
, വ്യാഴം, 25 ജൂണ്‍ 2020 (10:27 IST)
ഇന്ത്യയുടെ ഇതിഹാസതാരമായ എംഎസ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് അഭിപ്രായം തുറന്ന് പറഞ്ഞ് മലയാളി പേസ് ബൗളർ ശ്രീശാന്ത്. കഴിഞ്ഞ 11 മാസമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കുന്ന ധോണി ഇനി ഇന്ത്യൻ ടീമിൽ മടങ്ങിയെത്തില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നതെങ്കിലും ശ്രീശാന്തിന് ഇത്തരമൊരു അഭിപ്രായമില്ല.
 
വരാനിരിക്കുന്ന ടി20 ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയെ കിരീടത്തോടെ യാത്രയാക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു.2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം ഇതിഹാസതാരം സച്ചിനെ യാത്രയാക്കിയതുപോലെ ധോണിയേയും സഹതാരങ്ങൾ യാത്രയാക്കണമെന്നും ശ്രീശാന്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യൻ ബാറ്റ്സ്മാൻ സച്ചിനല്ലെന്ന് വിസ്‌ഡൻ വോട്ടെടുപ്പ് ഫലം,ട്വിറ്ററിൽ സച്ചിൻ ദ്രാവിഡ് വാക്‌പോര്