Webdunia - Bharat's app for daily news and videos

Install App

ഗംഭീറിന്റെ കീഴില്‍ ഇന്ത്യക്ക് 'ചരിത്ര തോല്‍വി'; ഇത് ലങ്കാധിപത്യം !

നായകന്‍ രോഹിത് ശര്‍മ 20 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു

രേണുക വേണു
ബുധന്‍, 7 ഓഗസ്റ്റ് 2024 (21:09 IST)
India vs Sri Lanka 3rd ODI

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര ലങ്ക 2-0 ത്തിനു സ്വന്തമാക്കി. ആദ്യ ഏകദിനം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ആതിഥേയരായ ശ്രീലങ്ക ഇന്ത്യ വീഴ്ത്തി. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ 110 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 26.1 ഓവറില്‍ 138 നു ഓള്‍ഔട്ടായി. അവിഷ്‌ക ഫെര്‍ണാണ്ടോയാണ് കളിയിലെ താരം. ദുനിത് വെല്ലാലഗെ പരമ്പരയിലെ താരം. 
 
നായകന്‍ രോഹിത് ശര്‍മ 20 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ പിന്നാലെ വന്നവരെല്ലാം അതിവേഗം കൂടാരം കയറി. വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി (18 പന്തില്‍ 20). വാഷിങ്ടണ്‍ സുന്ദര്‍ 25 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത് വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലാലഗെ 5.1 ഓവറില്‍ 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. 
 
ടോസ് ലഭിച്ചു ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കു വേണ്ടി ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ 102 പന്തില്‍ നിന്ന് 96 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. ഓപ്പണര്‍ പതും നിസങ്ക 65 പന്തില്‍ 45 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസിന്റെ പ്രകടനവും ലങ്കയ്ക്കു തുണയായി (82 പന്തില്‍ 59). 
 
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നു ഇത്. ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നെങ്കിലും ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വികള്‍ ഗംഭീറിനെ പ്രതിരോധത്തിലാക്കും. 1997 നു ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments