Select Your Language

Notifications

webdunia
webdunia
webdunia
webdunia

പു​ക​ൾ​പ്പെ​റ്റ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര തകര്‍ന്നടിഞ്ഞു; ധര്‍മ്മശാലയില്‍ ശ്രീലങ്കയ്ക്ക് ഏഴുവിക്കറ്റ് ജയം

ധ​ർ​മ​ശാ​ല​യി​ൽ ഒ​രു ഇ​ന്ത്യ​ൻ ക​ദ​ന​ക​ഥ

പു​ക​ൾ​പ്പെ​റ്റ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര തകര്‍ന്നടിഞ്ഞു; ധര്‍മ്മശാലയില്‍ ശ്രീലങ്കയ്ക്ക് ഏഴുവിക്കറ്റ് ജയം
ധര്‍മ്മശാല , ഞായര്‍, 10 ഡിസം‌ബര്‍ 2017 (17:13 IST)
ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ഇ​ന്ത്യ​ൻ മ​ണ്ണി​ൽ എ​റി​ഞ്ഞൊ​തു​ക്കിയ ശ്രീ​ല​ങ്കയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ധര്‍മശാലയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 113 റണ്‍സ് എന്ന വിജയ ലക്ഷ്യം വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലങ്ക മറികടന്നു.  20.4 ഓവറില്‍ 114 റണ്‍സ് നേടിയാണ് ലങ്ക വിജയിച്ചത്. 38.2 ഓ​വ​റിലാണ് കേ​വ​ലം 112 റ​ണ്‍​സി​ന് ടീം ഇന്ത്യയുടെ എ​ല്ലാ​വ​രും പു​റ​ത്തായത്.  
 
29 റൺസ് എടുക്കുന്നതിണ്ടെ ഏഴു മുന്‍‌നിര വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ, ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടിന്റെ ‘റെക്കോർഡി’ലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ ധോണിയെന്ന ‘വയസ്സൻ’ തന്നെയാണ് വലിയൊരു തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. തകർപ്പൻ അർധസെഞ്ചുറിയുമായാണ് ധോണി ഇന്ത്യയെ അനായാസം 100 കടത്തിയത്. 
 
പത്ത് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സുരംഗ ലക്മലാണ് ടീം ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. മറുപടി ബറ്റിങ്ങിനിറങ്ങിയ ലങ്ക നല്ല രീതിയില്‍ തന്നെ തുടങ്ങി. 49 റണ്‍സ് നേടിയ ഉപുള്‍ തരംഗയാണ് ലങ്കന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 21 റണ്‍സുമായി നിരോഷ് ഡിക്വെല്ലയും 26 റണ്‍സുമായി ഏഞ്ചലോ മാത്യൂസും പുറത്താകാതെ നിന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര; അപൂര്‍വ്വ നേട്ടം സ്വന്തമാക്കാനൊരുങ്ങി ടീം ഇന്ത്യ !