Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

ധോണിയെ വിളിച്ചില്ല ?; കോഹ്‌ലിയുടെ വിവാഹത്തിന് ക്ഷണമുള്ളത് രണ്ട് താരങ്ങള്‍ക്ക് മാത്രം!

ധോണിയെ വിളിച്ചില്ല ?; കോഹ്‌ലിയുടെ വിവാഹത്തിന് ക്ഷണമുള്ളത് രണ്ട് താരങ്ങള്‍ക്ക് മാത്രം!

Virat kohli
മുംബൈ , ശനി, 9 ഡിസം‌ബര്‍ 2017 (12:59 IST)
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശർമയുടെയും വിവാഹം ഇറ്റലിയിൽ നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വിവരം കൂടി വൈറലാകുന്നു.

12ന് ഇറ്റലിയിലെ മിലാനിൽ നടക്കുമെന്ന് പറയപ്പെടുന്ന വിവാഹത്തിലേക്ക് കോഹ്‌ലിയുടെ ഉറ്റ മിത്രമായ മഹേന്ദ്ര സിംഗ് ധോണിയടക്കമുള്ള താരങ്ങള്‍ക്ക് ക്ഷണമില്ല എന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, യുവരാജ് സിംഗ് എന്നിവര്‍ക്ക് മാത്രമാണ് ക്രിക്കറ്റ് ലോകത്തു നിന്നും ക്ഷണിക്കപ്പെട്ട താരങ്ങള്‍.

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര നടക്കുന്നതിനാലാണ് ധോണിയടക്കമുള്ള സഹതാരങ്ങളെ കോഹ്‌ലി വിവാഹത്തിന് ക്ഷണിക്കാത്തത്. ചടങ്ങില്‍ വിരാടിന്റെയും അനുഷ്‌കയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

ബോളിവുഡില്‍ നിന്നും അനുഷ്‌കയുടെ സുഹൃത്തുക്കളായ സൂപ്പര്‍ താരങ്ങളെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം പുലർച്ചെ അനുഷ്കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടതുമുതലാണ് വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാ‍യത്. ഇവര്‍ക്കൊപ്പം അനുഷ്‌കയുടെ സഹോദരന്‍ കര്‍ണേഷുമുണ്ടായിരുന്നു. രഹസ്യമായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവന്‍ എന്നേക്കാളും മികച്ചവന്‍, ആര്‍ക്കും അവനൊപ്പമെത്താന്‍ കഴിയില്ല: തുറന്നടിച്ച് സിദാന്‍