ഹോട്ടല്‍ മുറിയില്‍ പീഡനം; ലങ്കന്‍ താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തു - സുഹൃത്ത് അറസ്‌റ്റില്‍

ഹോട്ടല്‍ മുറിയില്‍ പീഡനം; ലങ്കന്‍ താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തു - സുഹൃത്ത് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (18:52 IST)
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതായി പരാതി. നോര്‍വേ സ്വദേശികളായ രണ്ടു യുവതികളെ താരവും സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആരോപണത്തെ തുടര്‍ന്ന് ഗുണതിലകയെ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. എന്നാല്‍ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ബോര്‍ഡ് ഇതുവരെ ശ്രമം നടത്തിയിട്ടില്ല.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഞായറാഴ്ചയാണ് സംഭവം. താരത്തിന്റെ സുഹൃത്തിനെതിരെ യുവതി ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്‌റ്റ് ചെയ്‌തു. അതേസമയം, ഗുണതിലക യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും അപമര്യാദയുടെ പേരിലാണ് താരത്തിനെതിരെ നടപടിയെടുത്തതെന്നുമുള്ള റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നടക്കുന്നതിനിടെ ഒരു ദിവസം ഗുണതിലക ആരോടും പറയാതെ ഹോട്ടലിൽ നിന്ന് പുറത്തു പോയെന്നും പിറ്റേദിവസമാണ് തിരിച്ചെത്തിയതെന്നുമുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതിന്റെ പേരിലാണ് താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തതെന്നും പറയപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ജയിക്കേണ്ട മത്സരം അവസാനനിമിഷം കൈവിട്ടു,കോച്ച് ശകാരിച്ചു, ആ തോൽവി എല്ലാം മാറ്റിമറിച്ചു: ഹർമൻപ്രീത് കൗർ

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

അടുത്ത ലേഖനം
Show comments