ഒന്നും അവസാനിച്ചിട്ടില്ല; ഷമിക്കെതിരെ ഭാര്യ വീണ്ടും കോടതിയില്‍
ഒന്നും അവസാനിച്ചിട്ടില്ല; ഷമിക്കെതിരെ ഭാര്യ വീണ്ടും കോടതിയില്‍
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ വീണ്ടും കോടതിയിലേക്ക്. ജീവനാംശം ലഭിക്കണമെന്ന ആവശ്യവുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ രംഗത്തുവന്നത്. ഇതു സംബന്ധിച്ച നടപടികള്‍ ഹസിന് കോടതിയില്‍ ആരംഭിച്ചു.
നേരത്തെ ഷമിക്കെതിരെ ഹസിൻ പൊലീസ് കേസ് നൽകിയിരുന്നു. കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാസിന് ഷമിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് ഷമിക്കെതിരെ പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. വധശ്രമം, ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്കിയ പരാതിയില്‍ ഹസിന് വ്യക്തമാക്കിയിട്ടുണ്ട്.