ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരത്തിൽ പാർട്ട് ടൈം ബൗളറുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് ഇന്ത്യൻ നായകൻ പറയുന്നത്.
ടീമിൽ ഹാർദ്ദിക് പാണ്ഡ്യയ്‌ക്ക് ബൗൾ ചെയ്യാനുള്ള കായികക്ഷമത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള ബൗളര്‍മാരെ വെച്ച് ഓവറുകള്‍ പൂര്‍ത്തിയാക്കുക മാത്രമായിരുന്നു മുന്നിലുള്ള വഴി. എന്നാൽ ഓസീസിന് മാക്‌സ്‌വെല്ലിന്റെയും സ്റ്റോയിനിസിന്റെയും സേവനം ഉപയോഗിക്കാനായി കോലി പറഞ്ഞു.ഇന്ത്യ ദീര്‍ഘമായ ഇടവേളക്കുശേഷം കളിക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മത്സരമാണെന്നതും തോല്‍വിയില്‍ ഘടകമായെന്നും കോലി പറഞ്ഞു.
ഇക്കാലയളവിൽ ടീമംഗങ്ങൾ കൂടുതൽ കളിച്ചത് ടി20 മത്സരങ്ങളായിരുന്നു.25-26 ഓവറുകള്‍ക്ക് ശേഷം ഇന്ത്യന്‍ കളിക്കാരുടെ ശരീരഭാഷയും നല്ലതായിരുന്നില്ലെ. ഏറെ ഫീൽഡിങ് പിഴവുകൾ വരുത്തിയതും തിരിച്ചടിയായി കോലി കൂട്ടിച്ചേർത്തു.