Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎസ്എല്ലിലെ വിലകൂടിയ താരമായി സ്റ്റീവ് സ്മിത്ത്, ലേലം ബഹിഷ്കരിച്ച് അഫ്ഗാൻ താരങ്ങൾ

ലീഗിന്റെ പതിനൊന്നാം സീസണിലേക്ക് എട്ടു ടീമുകളിലായി ആകെ 103 താരങ്ങളെയാണ് ലേലത്തിലൂടെ തിരഞ്ഞെടുത്തത്.

Steve Smith

അഭിറാം മനോഹർ

, വെള്ളി, 13 ഫെബ്രുവരി 2026 (17:15 IST)
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്മിത്ത്. ലഹോറില്‍ നടന്ന വാശിയേറിയ താരലേലത്തില്‍ റെക്കോര്‍ഡ് തുകയായ 14 കോടി പാകിസ്ഥാന്‍ രൂപയ്ക്കാണ്(ഏകദേശം 4.5 കോടി ഇന്ത്യന്‍ രൂപ) സിയാല്‍കോട്ട് സ്റ്റാലിയന്‍സ് സ്മിത്തിനെ സ്വന്തമാക്കിയത്. ലീഗിന്റെ പതിനൊന്നാം സീസണിലേക്ക് എട്ടു ടീമുകളിലായി ആകെ 103 താരങ്ങളെയാണ് ലേലത്തിലൂടെ തിരഞ്ഞെടുത്തത്.
 
വിദേശ താരങ്ങളില്‍ സ്മിത്ത് മുന്നിലെത്തിയപ്പോള്‍, പാക്കിസ്ഥാന്‍ താരങ്ങളില്‍ യുവ പേസര്‍ നസീം ഷായാണ് ലേലത്തിലെ താരമായി മാറിയത്. 8.65 കോടി പികെആര്‍ (ഏകദേശം 2.8 കോടി ഇന്ത്യന്‍ രൂപ) നല്‍കിയാണ് താരത്തെ സ്വന്തമാക്കിയത്. മാര്‍ച്ച് 23 മുതല്‍ മെയ് 3 വരെയാണ് പിഎസ്എല്‍ മത്സരങ്ങള്‍ നടക്കുക.
 
അതേസമയം പാകിസ്ഥാനുമായി നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിഎസ്എല്‍ താരലേലത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ പങ്കെടുത്തില്ല. താരലേലത്തിന് മുന്‍പായി അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിനെ പെഷവാര്‍ സാല്‍മി സ്വന്തമാക്കിയിരുന്നു. അഫ്ഗാനുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഫ്ഗാന്‍ താരങ്ങളെ പിഎസ്എല്ലില്‍ കളിപ്പിക്കുന്നതിനെതിരെ പാകിസ്ഥാനില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഗുര്‍ബാസ് ലീഗില്‍ നിന്നും പിന്മാറി. ഇതിന് പിന്നാലെയാണ് അഫ്ഗാന്‍ താരങ്ങള്‍ പിഎസ്എല്‍ താരലേലം ബഹിഷ്‌കരിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊളംബോയില്‍ ഒന്നും എളുപ്പമാകില്ല, ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാന്റെ സ്പിന്‍ കെണി