‘കരഞ്ഞു തീര്‍ത്തത് നാലു ദിവസം, ഒപ്പം നിന്നത് സുഹൃത്തുക്കളും ബന്ധുക്കളും’; തുറന്ന് പറഞ്ഞ് സ്‌മിത്ത്
‘കരഞ്ഞു തീര്‍ത്തത് നാലു ദിവസം, ഒപ്പം നിന്നത് സുഹൃത്തുക്കളും ബന്ധുക്കളും’; തുറന്ന് പറഞ്ഞ് സ്‌മിത്ത്
പന്ത് ചുരുണ്ടല്‍ വിവാദത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്.
ദക്ഷിണാഫ്രിക്കയില്‍ നടന്ന പന്തു ചുരണ്ടല്‍ വിവാദം തന്നെ നാലു ദിവസങ്ങളോളമാണ് കരിയിപ്പിച്ചത്. സംഘര്‍ഷങ്ങളുടെ ദിവസങ്ങളായിരുന്നു അതെന്നും സിഡ്നിയിലെ നോക്സ് ഗ്രാമര്‍ സ്‌കൂളിലെ കുട്ടികളോട് സംസാരിക്കവെ സ്‌മിത്ത് പറഞ്ഞു.
‘‘ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഠിനമായ കാലമായിരുന്നു അത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിട്ടത്. അടുത്ത സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും പിന്തുണ ഭാഗ്യമായി. ആ ദിവസങ്ങള്‍ തരണം ചെയ്യാന്‍ അവരാണ് സഹായിച്ചത്. അവരുമായി തനിക്ക് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാമായിരുന്നു. അതോടെ വലിയ മാറ്റമാണ് എനിക്കുണ്ടായത്” - എന്നും സ്‌മിത്ത് പറഞ്ഞു.
മനുഷ്യരായാല്‍ വൈകാരികതയ്ക്ക് അടിമപ്പെടും. ആ ദിവസങ്ങളെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടെന്നും സ്‌മിത്ത് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സ്‌മിത്ത് സ്‌കൂളില്‍ എത്തിയത്.
പന്തു ചുരണ്ടല്‍ വിവാദത്തില്‍ സ്‌മിത്തിനൊപ്പം ഡേവിഡ് വാര്‍ണര്‍, ബെന്‍ക്രോഫ്റ്റ് എന്നിവര്‍ക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.