Select Your Language

Notifications

webdunia
webdunia
webdunia
webdunia

Steve Smith: ഫോം ഔട്ടായി കിടന്ന സ്റ്റീവ് സ്മിത്തും ട്രാക്കിലായി, പക്ഷേ സെഞ്ചുറിക്ക് പിന്നാലെ മടക്കം

Steve Smith

അഭിറാം മനോഹർ

, ഞായര്‍, 15 ഡിസം‌ബര്‍ 2024 (11:56 IST)
Steve Smith
ഇന്ത്യക്കെതിരായ ഗാബ ടെസ്റ്റിലെ സെഞ്ചുറിയോടെ ഫോം വീണ്ടെടുത്ത് ഓസീസ് സൂപ്പര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഫോം വീണ്ടെടുക്കാന്‍ കഷ്ടപ്പെട്ടിരുന്ന സ്മിത്ത് പതര്‍ച്ചയൊടെയാണ് ഗാബയിലും തുടക്കത്തില്‍ കളിച്ചത്. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം അപകടകാരിയായി മാറിയ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ ശക്തമായ നിലയിലെത്തിക്കുകയും സെഞ്ചുറി നേട്ടത്തിന് പിന്നാലെ ജസ്പ്രീത് ബുമ്രയ്ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തു.
 
 രണ്ടാം ദിനം കളി ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ട്രാവിസ് ഹെഡ്- സ്റ്റീവ് സ്മിത്ത് കൂട്ടുക്കെട്ട് ടീം സ്‌കോര്‍ 300 കടത്തിയതിന് ശേഷമാണ് കീഴടങ്ങിയത്. 190 പന്തുകളില്‍ നിന്നായിരുന്നു സ്മിത്തിന്റെ സെഞ്ചുറി പ്രകടനം. താരത്തിന്റെ കരിയറിലെ 33മത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ നേടുന്ന പത്താമത്തെ സെഞ്ചുറിയും. നിലവില്‍ ഓസീസ് 84 ഓവറില്‍ 317 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കായി 3 വിക്കറ്റുകള്‍ വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് ഒരു വിക്കറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെസ്റ്റിൻഡീസിനെതിരായ പരമ്പര: ഇന്ത്യയുടെ ഏകദിന, ടി20 ടീമിൽ ഇടം നേടി മിന്നുമണി