Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ കോഹ്‌ലിപ്പട തരിപ്പണമാകുമോ ?; കിടിലന്‍ ടീമുമായി ഓസ്‌ട്രേലിയ എത്തുന്നു

ചാമ്പ്യന്‍‌സ് ട്രോഫി: കിടിലന്‍ ടീമുമായി ഓസ്‌ട്രേലിയ എത്തുന്നു - ഇന്ത്യ വിയര്‍ക്കും

Steve Smith
മെൽബണ്‍ , വ്യാഴം, 20 ഏപ്രില്‍ 2017 (14:29 IST)
ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്നാലെ ചാമ്പ്യന്‍‌സ് ട്രോഫി ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റ് ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്നതിനാല്‍ നാല് പേസർമാരെ ഉൾപ്പെടുത്തിയാണ് ഓസീസ് 15അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌റ്റീവ് സ്‌മിത്ത് നയിക്കുന്ന ടീമിലേക്ക് വെടിക്ക് ബാറ്റ്‌സ്‌മാനായ ക്രിസ് ലിൻ തിരിച്ചുവന്നു. മിച്ചൽ സ്റ്റാർക്കും പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഓൾറൗണ്ടറായ ജയിംസ് ഫോകനറെ ഒഴിവാക്കിയപ്പോള്‍ മോസിസ് ഹെൻട്രിക്വസ് ടീമിൽ തിരിച്ചെത്തി. മോശം ഫോമാണ് ഫോക്‍നര്‍ക്ക് വിനയായത്.

ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍ ട്രോഫി മത്സരം നടക്കുക. ഏകദിന ക്രക്കറ്റിലെ പ്രധാനപ്പെട്ട എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കുക. അതേസമയം, ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ (വൈസ് ക്യാപ്റ്റൻ), പാറ്റ് കമ്മിൻസ്, ആരോണ്‍ ഫിഞ്ച്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, മോസിസ് ഹെൻട്രിക്വസ്, ക്രിസ് ലിൻ, ഗ്ലെൻ മാക്സ് വെൽ, ജയിംസ് പാറ്റിൻസണ്‍, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിൻസ്, മാത്യൂ വേഡ്, ആദം സാംബ.

ദക്ഷിണാഫ്രിക്കയും കഴിഞ്ഞ ദിവസം 15അംഗ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

ടീം: എബി ഡിവില്ലേഴ്‌സ്, ഹാഷിം അംല, ക്വിന്‍ഡണ്‍ ഡികോക്ക്, ഫാഫ് ഡുപ്ലെസിസ്, ജെപി ഡുംനി, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, വെയ്ന്‍ പാര്‍നെല്‍, പെഹ്ലുക്വായോ, കസിഗോ റബാഡ, ഇമ്രാന്‍ താഹിര്‍, കേശവ് മഹാരാജ്, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ഫര്‍ഹാന്‍ ബഹ്‌റുദ്ദീന്‍ മോര്‍നെ മോര്‍ക്കല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന ഓവറുകളിലെ മിന്നും ബൗളിംഗ്; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം