Webdunia - Bharat's app for daily news and videos

Install App

യുവിയുടെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട് അന്തംവിട്ട് ചാഹൽ; ട്രോളി ബ്രോഡും!

Webdunia
ശനി, 30 മാര്‍ച്ച് 2019 (15:57 IST)
ട്വന്റി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആറ് പന്തില്‍ ആറ് സിക്സറടിച്ച യുവരാജിന്റെ മാജിക്ക് ആരാധകര്‍ മറക്കാനിടയില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെയും ഒരു നിമിഷം യുവി തന്റെ ആ പഴയനേട്ടം ആവര്‍ത്തിക്കുമോ എന്ന് ആരാധകർ ചിന്തിച്ചു.
 
ബൈ ഇന്നിങ്സിന്റെ 14 ആം ഓവറിലാണ് യുവരാജ് ഹാട്രിക് സിക്സുമായി ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാഴ്ത്തിയത്. അടുപ്പിച്ചുള്ള മൂന്ന് പന്തും നിലം തൊടാതെ ബൌണ്ടറി കടന്നപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. അതിന്റെ ഇരട്ടി നെഞ്ചിടിപ്പിലായിരുന്നു ബോളെറിഞ്ഞ ചാഹൽ. 
 
‘എന്നെ മൂന്നു സിക്സടിച്ചപ്പോൾ സ്റ്റുവർട്ട് ബ്രോഡ് ആണെന്നു തോന്നിപ്പോയി.’’ എന്നാണ് ഇതിനേക്കുറിച്ച് ചാഹൽ പ്രതികരിച്ചത്. എന്നാല്‍ നാലാം സിക്സറിനായുള്ള യുവിയുടെ ശ്രമം ലോംഗ് ഓഫ് ബൗണ്ടറിയില്‍ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ക്യാച്ചില്‍ അവസാനിച്ചു.
 
സിറാജ് വായുവിലേക്ക് ഉയര്‍ന്നുചാടി പന്ത് കൈകക്കലാക്കിയപ്പോള്‍ മുംബൈ മാത്രമല്ല ആരാധകരും തലയിൽ കൈവച്ചു. 12 പന്തില്‍ 23 റണ്‍സായിരുന്നു യുവരാജ് സിംഗിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ യുവി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഡല്‍ഹിക്കെതിരെ മുംബൈ തോറ്റിരുന്നു.
    
അതേസമയം, യുവരാജിനു മുന്നിൽ മൂന്നു സിക്സ് വഴങ്ങിയപ്പോള്‍ തന്റെ പേരും അതിലേക്കു വലിച്ചിഴച്ച ചാഹലിന് ബ്രോഡ് നൽകിയ തിരിച്ചടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘10 വർഷത്തിനുള്ളിൽ 437 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുമ്പോഴും ചാഹലിന് എന്നെപ്പോലെയാണെന്ന് തോന്നാനിടവരട്ടെ’ എന്നായിരുന്നു ബ്രോഡിന്റെ ട്രോൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎല്ലിന് മുൻപെ അത് സംഭവിക്കുന്നു, സഞ്ജുവും ബട്ട്‌ലറും നേർക്കുനേർ, ടീം പ്രഖ്യാപനം ഉടൻ

ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യ- പാക് പോരാട്ടം ദുബായിൽ വെച്ച്

100 ശതമാനം ടീം മാൻ, യുവതാരത്തിനായി സഞ്ജു കീപ്പിംഗ് ഉപേക്ഷിക്കുന്നോ?

ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി?, ടെസ്റ്റ് ഒഴിവാക്കി ഫ്രാഞ്ചൈസി ലീഗ് കളിക്കാനൊരുങ്ങി ഷഹീൻ അഫ്രീദി

കന്നി സെഞ്ചുറിയുമായി ഹർലീൻ ഡിയോൾ, വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

അടുത്ത ലേഖനം
Show comments