Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്ന്‍ വോണ്‍ ലോകം കണ്ട അത്ര മികച്ച സ്പിന്നറല്ല; പുലിവാല് പിടിച്ച് സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar
, ചൊവ്വ, 8 മാര്‍ച്ച് 2022 (08:27 IST)
അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരായ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരെന്ന് ഗവാസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതാണ് വിവാദമായിരിക്കുന്നത്. ഷെയ്ന്‍ വോണിന് സ്പിന്നിനെ നല്ല രീതിയില്‍ കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയോ സ്പിന്നിനെ സഹായിക്കുന്ന ഇന്ത്യന്‍ പിച്ചുകളിലോ മികച്ച റെക്കോര്‍ഡില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 
 
ഇന്ത്യയിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയും വോണിന്റേത് ശരാശരി പ്രകടനം മാത്രമായിരുന്നു. വോണ്‍ ഒരേയൊരു തവണ മാത്രമാണ് ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. അതും സഹീര്‍ ഖാന്‍ വമ്പനടിക്ക് ശ്രമിച്ചപ്പോള്‍ കിട്ടിയതാണ്. എന്നാല്‍ മുരധീധരന്‍ ഇന്ത്യക്കെതിരെയും ഇന്ത്യയിലും വോണിനെക്കാള്‍ മികച്ച പ്രകടനാണ് നടത്തിയിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കെതിരെയും ഇന്ത്യയിലും മികച്ച പ്രകടനം നടത്താത്ത ഒരാളെ എങ്ങെനെയാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കുകയെന്നും ഗവാസ്‌കര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതിയായ അവസരങ്ങൾ അവന് ലഭിച്ചില്ല, അല്ലെങ്കിൽ ഇതിന് മുൻപേ എന്നെ മറിക്കടന്നേനെ: കപിൽ ദേവ്