രോഹിത്തിനൊപ്പം പന്ത് ഓപ്പണ്‍ ചെയ്‌താലോ ?; മുന്‍ താരത്തിന്റെ ആവശ്യം സാധ്യമാകുമോ ?

വെള്ളി, 15 ഫെബ്രുവരി 2019 (13:21 IST)
ഇന്ത്യയുടെ വെടിക്കെട്ട് താരം ഋഷഭ് പന്തിനെ ഓപ്പണറായി പരിഗണിക്കാവുന്നതാണെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

മൂന്നാം ഓപ്പണറുടെ സ്ഥാനത്തേക്ക് നിര്‍ദേശിക്കാവുന്ന മികച്ച താരമാണ് പന്ത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് അത്തരത്തിലുള്ളതാണെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

മുന്‍നിരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ മധ്യനിരയിലും പന്തിനെ കളിപ്പിക്കാം. ഓപ്പണിംഗില്‍ എത്തിയാല്‍ കൂടുതല്‍ നേട്ടമായിരിക്കും ടീമിന് ലഭിക്കുകയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

പന്തിനെ ഓപ്പണ്‍ ചെയ്യിക്കണമെന്ന് ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണും നേരത്തെ ആവശ്യപ്പെട്ടിരുന്നു. രോഹിത് ശര്‍മ്മയ്‌ക്ക് ചേരുന്ന പങ്കാളി പന്ത് ആയിരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

മൂന്നാം ഓപ്പണറുടെ പട്ടികയിലെ ഒന്നാമനായ ലോകേഷ് രാഹുല്‍ ഫോം ഔട്ടായതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി ഗവാസ്‌കര്‍ രംഗത്തു വന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത്തവണത്തെ ലോകകപ്പ് ഫേവറൈറ്റ് ആര് ?; പ്രവചനവുമായി ലക്ഷമണന്‍