'അയാൾക്ക് തെറ്റുപറ്റില്ല, ധോണി എല്ലാവരെക്കാളും ഒരുപടി കടന്നുചിന്തിയ്ക്കും'

ശനി, 23 മെയ് 2020 (14:10 IST)
ലോക ക്രികറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമരുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ സ്ഥാനം രണ്ട് ലോക കിരീടങ്ങൾ ഇന്ത്യ നേടിയത് ധോണിയുടെ ക്യാപ്റ്റൻസിയുടെ മികവിലാണ്. ഏതു സമ്മർദ്ദ ഘട്ടത്തെയും ധോണി കൂളായി നേരിട്ടു. വിമർശകർ ഏറെയുണ്ടെങ്കിലും ധോണിയുടെ ക്യാപ്റ്റസിയെ അംഗികരിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ മികവിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ സുരേഷ് റെയ്ന.
 
2015 ലോകകപ്പിലെ അനുഭവം പറഞ്ഞുകൊണ്ടാണ് ധോണിയുടെ മികവിനെ കുറിച്ച് റെയ്ന വാചാലനാകുന്നത്. ധോണി എല്ലാവരെക്കാളും ഒരുപടി കടന്നു ചിന്തിയ്ക്കുന്ന താരമാണ് എന്ന് സുരേഷ് റെയ്ന പറയുന്നു.. 2015 ലോകകപ്പിലെ ഒരു മത്സരത്തിൽ എന്റെ ബാറ്റിങ് ഓർഡർ മാറ്റിയിരുന്നു. ആ മത്സരത്തിൽ ഞാൻ എഴുപതിൽകൂടുതൽ റൻസ് നേടി. എന്തിനാണ് ബാറ്റിങ് ഓർഡർ മാറ്റിയത് എന്ന് അന്ന് വൈകിട്ട് ഞാൻ ധോണിയോട് ചോദിച്ചു. 
 
'അവർക്ക് രണ്ട് ലെഗ് സ്പിന്നർമാർ ഉണ്ട്. അവരെ നിനക്ക് നന്നായി നേരിടാൻ സാധിയ്ക്കും എന്നതുകൊണ്ടാണ് ബാറ്റിങ് ഓർഡർ മാറ്റിയത്' എന്നായിരുന്നു ധോണിയുടെ മറുപടി. ഇപ്പോഴും ഞാൻ ആ സംഭവം ഓർക്കാറുണ്ട്. ധോണി ഞങ്ങളെല്ലാവരെക്കാളും ഒരുപടി കടന്നു ചിന്തിയ്ക്കും. കാരണം അദ്ദേഹം സ്റ്റംപിന് പിന്നിൽ നിൽക്കുന്നയാളാണ്. ക്യാമറകളെയും, കാണികളെയും കളിക്കളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെയും അദ്ദേഹം കാണുന്നു. ധോണിയ്ക്ക് ഒരിക്കലും തെറ്റുപറ്റില്ല, റെയ്ന പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹാർദ്ദിക് പാണ്ഡ്യയുടെ ജേഴ്‌സി നമ്പറിന് പിന്നിലെ കാരണമെന്തെന്ന് ഐസിസി, ഉത്തരവുമായി ആരാധകർ