സാമ്പത്തിക പ്രതിസന്ധി: ജിഎസ്‌ടിയിൽ സെസ് ചുമത്താൻ ആലോചിച്ച് കേന്ദ്രം

ശനി, 23 മെയ് 2020 (11:22 IST)
ഡൽഹി: കൊവിഡ് 19 ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജിഎസ്ടിയിൽ സെസ് ചുമത്താൻ കേന്ദ്ര സർക്കാർ ആലോചിയ്ക്കുന്നു. അടിസ്ഥാന സ്ലാബിന് മുകളിലുള്ള ജിഎസ്‌ടിയിൽ 'കലാമിറ്റി സെസ്' ചുമത്താനാണ് സർക്കാർ ആലോചിയ്ക്കുന്നത്. വരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ചയായേക്കും.
 
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി കേരള സർക്കാർ ഒരു വർഷത്തേയ്ക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. സമാനമായ രീതിയിൽ പണം കണ്ടെത്താനാണ് കേന്ദ്ര സർക്കാർ ആലോചിയ്ക്കുന്നത്. എന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് രാജ്യത്തെ വ്യവസായം തകർച്ച നേരിടുന്ന സമയത്ത് ജിഎസ്ടിയിൽ സെസ് ചുമത്തുന്നത് അപ്രായോഗികമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബെവ്‌ ക്യു ആപ്പ് പ്ലേ സ്റ്റോർ അനുമതിയ്ക്കായി നൽകി, ബാർ ടോക്കണുകൾക്ക് 50 പൈസാ വീതം ഇടാക്കും