Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിലെ ഇതിഹാസതാരം, ഉത്തപ്പയും ബ്രാവോയും ഇടം നേടിയ ടീമിൽ റെയ്‌നക്ക് ഇടമില്ല!

ഐപിഎല്ലിലെ ഇതിഹാസതാരം, ഉത്തപ്പയും ബ്രാവോയും ഇടം നേടിയ ടീമിൽ റെയ്‌നക്ക് ഇടമില്ല!
, ഞായര്‍, 13 ഫെബ്രുവരി 2022 (10:46 IST)
ഐപിഎ‌ൽ മെഗാലേലം പുരോഗമിക്കു‌മ്പോൾ ആരാധകരെ ഞെട്ടിച്ച് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ്‌റെയ്‌ന.താരലേലത്തിൽ അൺസോൾഡ് താരങ്ങളുടെ പട്ടികയിൽ താരം ഇടം നേടിയതാണ് ആരാധകർക്ക് ‌ഞെട്ടലുണ്ടാക്കിയത്.
 
മിസ്റ്റർ ഐപിഎൽ എന്ന് ആരാധകർ വിളിക്കുന്ന 35 കാരൻ അൺസോൾഡ് ആയത് വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയത്. കഴിഞ്ഞ ഐപിഎല്ലിൽ 12 കളികളിൽ നിന്ന് 160 റൺസ് മാത്രമാണ് താരം നേടിയത്. 35ന് മുകളിൽ പ്രായമുള്ള ഉത്തപ്പയും, റായിഡുവും, ബ്രാവോയേയും ടീമിൽ നിലനിർത്തിയപ്പോൾ ഒരു കാലത്ത് ടീമിന്റെ നട്ടെല്ലായ താരത്തെ മാറ്റി നിർത്തിയതിനെതിരെ പ്രതിഷേധത്തിലാണ് ആരാധകർ.
 
ഇതുവരെ 205 ഐപിഎല്‍ ഗെയിമുകളില്‍ നിന്നുമായി 5528 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 39 അർധശതകവും താരത്തിന്റെ പേരിലുണ്ട്. ചെന്നൈ നേടിയ കിരീടങ്ങളിൽ മൂന്നെണ്ണത്തിലും നിർണായക പ്രകടനം നടത്തിയ ‌താരമാണ് സുരേഷ് റെയ്‌ന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെവാട്ടിയക്കും ഷാരൂഖ് ഖാനും 9 കോടി,ആവേശ് ഖാന് 10 കോടി: ഐപിഎല്ലിൽ വമ്പൻ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ ഇവർ