Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ രോഹിത് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചേനെ; സൂര്യകുമാര്‍ ക്യാച്ച് വിട്ടപ്പോള്‍ രോഹിത് പ്രതികരിച്ചത് ഇങ്ങനെ

അക്ഷര്‍ 18 റണ്‍സുമായി നില്‍ക്കുമ്പോഴാണ് സൂര്യ ആദ്യത്തെ ക്യാച്ച് നഷ്ടമാക്കിയത്

Suryakumar miss catch Rohit Sharmas response
, ബുധന്‍, 12 ഏപ്രില്‍ 2023 (10:36 IST)
സഹതാരങ്ങള്‍ ആരെങ്കിലും ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ പരിസരം മറന്ന് പ്രതികരിക്കുന്ന ആളാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമില്‍ ആണെങ്കിലും രോഹിത് അങ്ങനെ തന്നെയാണ്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അക്ഷര്‍ പട്ടേലിന്റെ രണ്ട് നിര്‍ണായക ക്യാച്ചുകളാണ് മുംബൈ താരം സൂര്യകുമാര്‍ യാദവ് നഷ്ടപ്പെടുത്തിയത്. എന്നാല്‍ ഇതിനോട് രോഹിത് ശര്‍മ പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
അക്ഷര്‍ 18 റണ്‍സുമായി നില്‍ക്കുമ്പോഴാണ് സൂര്യ ആദ്യത്തെ ക്യാച്ച് നഷ്ടമാക്കിയത്. ക്യാച്ച് നഷ്ടമായെന്ന് മാത്രമല്ല അത് ബൗണ്ടറി ആകുകയും ചെയ്തു. പിന്നീട് രണ്ട് ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് സൂര്യ അടുത്ത ക്യാച്ചും നഷ്ടമാക്കി. ലോങ് ഓണില്‍ സിറ്ററിലൂടെ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ചായിരുന്നു അത്. പന്ത് മുഖത്ത് തട്ടി ക്യാച്ച് നഷ്ടമാകുകയായിരുന്നു. 
ഇത് രണ്ടിനോടും വളരെ നിരാശയോടെയാണ് രോഹിത് ശര്‍മ പ്രതികരിച്ചത്. സൂര്യ ക്യാച്ച് നഷ്ടമാക്കുമ്പോള്‍ തലയില്‍ കൈവയ്ക്കുന്ന രോഹിത്തിനെ കാണാം. എന്നാല്‍ തനിക്ക പ്രിയപ്പെട്ട സഹതാരത്തോട് രോഹിത് ദേഷ്യപ്പെടുകയോ ചീത്ത വിളിക്കുകയോ ചെയ്യുന്നില്ല. സൂര്യകുമാറിന് പകരം മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ രോഹിത് ഇങ്ങനെയല്ല പ്രതികരിക്കുകയെന്നാണ് ആരാധകര്‍ പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യകുമാറിന്റെ കരിയര്‍ നശിപ്പിച്ചത് ബിസിസിഐ; ആ തീരുമാനമാണ് എല്ലാറ്റിനും കാരണം !