Webdunia - Bharat's app for daily news and videos

Install App

ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരൻ: ധവാനെ മറികടന്ന് സൂര്യകുമാർ

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:27 IST)
സ്വപ്നതുല്യമായ ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിലും മികച്ച പ്രകടനവുമായി തിളങ്ങുകയാണ് സൂര്യകുമാർ യാദവ്. ക്രീസിലെത്തി ആദ്യ പന്ത് മുതൽ ഷോട്ടുകൾ പ്രവഹിക്കുന്ന ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യയുടെ 360 ഡിഗ്രീ ബാറ്റ്സ്മാനെന്ന വിശേഷണം സൂര്യകുമാർ സ്വന്തമാക്കിയത് വളരെ വേഗമാണ്.
 
ഇന്നലെ ഗ്രീൻഫീൽഡിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ നേടിയ അർധശതകത്തോടെ ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. സൗത്താഫ്രിക്കക്കെതിരെ 33 പന്തിൽ പുറത്താകാതെ 50 റൺസാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സൂര്യ സ്വന്തമാക്കി.
 
2022ൽ 21 ഇന്നിങ്ങ്സിൽ നിന്നും 40.66 ശരാശരിയിൽ 732 റൺസാണ് സൂര്യ ഇതുവരെ നേടിയത്. അഞ്ച് അർധശതകവും ഒരു സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 2018ൽ ധവാൻ നേടിയ 689 റൺസിൻ്റെ റെക്കോർഡാണ് സൂര്യ മറികടന്നത്. 18 മത്സരങ്ങളിൽ നിന്നും 40.5 ശരാശരിയിലായിരുന്നു ധവാൻ്റെ റൺനേട്ടം. 2016ൽ 641 റൺസ് നേടിയ കോലി 2018ൽ 590 റൺസ് കണ്ടെത്തിയ രോഹിത് ശർമ്മ എന്നിവരാണ് സൂര്യക്കും ധവാനും പിന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

അടുത്ത ലേഖനം
Show comments