Suryakumar Yadav: 'ഏഷ്യ കപ്പ് കഴിയുമ്പോ ആ ക്യാപ്റ്റന്‍സിയും പോകും'; സൂര്യയുടെ ഫോംഔട്ടില്‍ ആരാധകര്‍
ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് ഇത്രയും മോശം ഫോമിലും സൂര്യ ഇന്ത്യന്‍ ടീമില്‍ തുടരുന്നതെന്നാണ് ആരാധകരുടെ പരിഹാസം
Suryakumar Yadav: ഫോം ഔട്ട് തുടര്‍ന്ന് ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ്. ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ അഞ്ച് റണ്‍സെടുത്താണ് പുറത്തായത്.
ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് ഇത്രയും മോശം ഫോമിലും സൂര്യ ഇന്ത്യന്‍ ടീമില്‍ തുടരുന്നതെന്നാണ് ആരാധകരുടെ പരിഹാസം. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പൂജ്യത്തിനാണ് സൂര്യ മടങ്ങിയത്.
ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47, മൂന്ന് പന്തില്‍ പൂജ്യം, 11 പന്തില്‍ അഞ്ച് എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്‌കോറുകള്‍. നാല് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 59 റണ്‍സ് മാത്രം. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് സൂര്യയുടെ പേരിലാണ്.
ടി20 ഫോര്‍മാറ്റില്‍ സൂര്യയുടെ അവസാന 10 സ്‌കോറുകള്‍ ഇങ്ങനെയാണ്: 1, 0, 12, 14, 0, 2, 7*, 47*, 0, 5