Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suryakumar Yadav: 'ടോസ് ഇടാന്‍ വരുന്നു പോകുന്നു, ബാറ്റിങ്ങിനു വന്നുപോകുന്നത് അതിലും വേഗത്തില്‍'; തിളക്കമില്ലാതെ സൂര്യ

ഒന്നാം ടി20 മത്സരത്തിലും 11 പന്തില്‍ 12 റണ്‍സെടുത്താണ് സൂര്യ പുറത്തായത്

Sanju samson, Suryakumar yadav, gambhi's plan, Cricket News,സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഗംഭീർ,ക്രിക്കറ്റ് വാർത്ത
Suryakumar Yadav: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും നിറംമങ്ങി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. കളിയില്‍ ഇന്ത്യ ജയം ഉറപ്പിച്ച സമയത്താണ് സൂര്യ ക്രീസിലെത്തിയത്. യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെ ഇന്ത്യയെ ജയിപ്പിക്കാന്‍ ജയിപ്പിക്കാന്‍ അവസരം ഉണ്ടായിട്ടും 11 പന്തില്‍ 12 റണ്‍സുമായി താരം കൂടാരം കയറി. 
 
ഒന്നാം ടി20 മത്സരത്തിലും 11 പന്തില്‍ 12 റണ്‍സെടുത്താണ് സൂര്യ പുറത്തായത്. രണ്ടാം ടി20 യില്‍ ഇത് നാല് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഇന്നിങ്‌സുകളില്‍ 26 പന്തുകളില്‍ നിന്ന് വെറും 29 റണ്‍സാണ് സൂര്യക്ക് നേടാന്‍ സാധിച്ചത്. ടോസ് ഇടാന്‍ മാത്രമായി ഇന്ത്യക്ക് ഒരു നായകനെ വേണോ എന്നാണ് സൂര്യയുടെ മോശം പ്രകടനത്തില്‍ ആരാധകരുടെ വിമര്‍ശനം. 
 
ക്യാപ്റ്റന്‍സി ലഭിച്ച ശേഷമുള്ള സൂര്യകുമാര്‍ യാദവിന്റെ 20 ഇന്നിങ്സുകള്‍ നോക്കാം: 21 (17), 4 (9), 1 (4), 12 (7), 14 (7), 0 (4), 2 (3), 7* (2), 47* (37), 0 (3), 5 (11), 12 (13), 1 (5), 39* (24), 1 (4), 24 (11), 20 (10), 12 (11), 5 (4), 12 (11). ഇതില്‍ ഒന്‍പത് തവണ സൂര്യ ഒറ്റയക്കത്തിനു പുറത്തായി. ക്യാപ്റ്റന്‍സി ഇല്ലായിരുന്നെങ്കില്‍ സൂര്യ ഈ ഫോമും വെച്ച് ടീമില്‍ തുടരില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സൂര്യയെ നായകസ്ഥാനത്തു നിന്ന് മാറ്റിയാല്‍ ബാറ്റിങ്ങില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: കണ്ടു മോനെ രണ്ടക്കം ! മുക്കിമൂളി 28 റണ്‍സ്, ഗില്ലിനു തുടരാന്‍ ഇതുപോതും