Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി വെറും കടലാസ് ക്യാപ്‌റ്റൻ മാത്രം, ട്രോളിന് ലൈക്കടിച്ച് സൂര്യകുമാർ: വിവാദം

കോലി വെറും കടലാസ് ക്യാപ്‌റ്റൻ മാത്രം, ട്രോളിന് ലൈക്കടിച്ച് സൂര്യകുമാർ: വിവാദം
, ചൊവ്വ, 17 നവം‌ബര്‍ 2020 (12:09 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നായകൻ വിരാട് കോലിയും രോഹിത് ശർമയും അത്ര രസത്തിലല്ലെന്ന വാർത്തകൾ ഏറെ കാലമായി മാധ്യമങ്ങൾ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ ലോകകപ്പിനിടെ ഇത്തരം വാർത്തകൾ പുറത്തുവന്നെങ്കിലും അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പിന്നീട് വിശദീകരണങ്ങള്‍ ഉണ്ടായി.ഇപ്പോളിതാ ഐപിഎൽ കിരീടം മുംബൈ സ്വന്തമാക്കിയപ്പോൾ കോലിയെ ഇന്ത്യൻ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും മാറ്റി രോഹിത്തിനെ ക്യാപ്‌റ്റനാക്കണം എന്ന വാദങ്ങളും ശക്തമായിരിക്കുകയാണ്. ഈ സമയത്ത് മറ്റൊരു വിവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ താരമായ സൂര്യകുമാർ യാദവ്.
 
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന്റെ പേര് പ്രതീക്ഷിച്ചതാണെങ്കിലും ഇത്തവണ ടീമിൽ അവസരം നേടാൻ സൂര്യക്കായിരുന്നില്ല.ഐപിഎൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് ഇന്ത്യൻ നായകൻ വിരാട് കോലിയോട് സൂര്യ ഇടയുകയും ചെയ്‌തിരുന്നു. ഇതിനിടെ ഓസീസ് പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയതിനെതിരെ ഒരു ആരാധകന്‍ കോലിയ കടലാസ് ക്യാപ്‌റ്റനെന്ന് കളിയാക്കിയിട്ട ട്രോളിന് സൂര്യ ലൈക്കടിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
 
സൂര്യകുമാറിന്റെ ലൈക്ക് ആരാധകർ ശ്രദ്ധിക്കുകയും സംഭവം വിവാദമാകുകയും ചെയ്‌തപ്പോൾ സൂര്യ ലൈക്ക് പിൻവലിച്ച് വിവാദത്തിൽ നിന്നും തടിയൂരി. എങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇപ്പോളും ഇതിനെ ചൊല്ലിയുള്ള തർക്കങ്ങൾ തകർക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മിത്തിനെയും വാർണറെയും വീഴ്‌ത്താൻ ഇന്ത്യയുടെ കയ്യിൽ തന്ത്രങ്ങളുണ്ടെന്ന് പൂജാര