Select Your Language

Notifications

webdunia
webdunia
webdunia
webdunia

Suryakumar Yadav: ഹാട്രിക് ഗോള്‍ഡന്‍ ഡക്ക് ! ഇത്തവണയും സൂര്യ ചതിച്ചു

ഓസ്‌ട്രേലിയയുടെ 270 റണ്‍സ് പിന്തുടരുകയാണ് ഇന്ത്യ

Suryakumar Yadav three golden ducks
, ബുധന്‍, 22 മാര്‍ച്ച് 2023 (21:04 IST)
Suryakumar Yadav: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും കാലിടറി സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും സൂര്യ പൂജ്യത്തിനു പുറത്തായി. അതും ഗോള്‍ഡന്‍ ഡക്ക് ! ഇത്തവണ ആഷ്ടണ്‍ അഗറിന്റെ പന്തില്‍ സൂര്യ ബൗള്‍ഡ് ആകുകയായിരുന്നു. 
 
ഓസ്‌ട്രേലിയയുടെ 270 റണ്‍സ് പിന്തുടരുകയാണ് ഇന്ത്യ. 185-5 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴാണ് സൂര്യ ക്രീസിലേക്ക് എത്തിയതും ഗോള്‍ഡന്‍ ഡക്കായി പുറത്തായതും. ഇത്തവണയെങ്കിലും നിര്‍ണായക സമയത്ത് സൂര്യ ടീമിന് വേണ്ടി കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഏകദിനങ്ങളിലെ ദുരന്തം ചിദംബരം സ്റ്റേഡിയത്തിലും ആവര്‍ത്തിച്ചു. 
 
മോശം ഫോമില്‍ നില്‍ക്കുമ്പോഴും സൂര്യക്ക് തുടര്‍ച്ചയായി ഏകദിനത്തില്‍ അവസരം നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സൂര്യക്ക് ഏകദിനത്തില്‍ അവസരം നല്‍കരുതെന്നാണ് മിക്കവരുടെയും വാദം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമിലുള്ളത് രാഹുല്‍, കീപ്പ് ചെയ്തത് ഇഷാന്‍; പണി കൊടുത്തത് ചെന്നൈയിലെ ചൂട് !