Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമർശനങ്ങളെല്ലാം താത്‌കാലികം, നിങ്ങൾക്കൊപ്പം ഒരു മുറിയിൽ നിൽക്കാനായെന്ന് അഭിമാനത്തോടെ പറയും: മുഹമ്മദ് അസ്‌ഹറുദ്ദീൻ

വിമർശനങ്ങളെല്ലാം താത്‌കാലികം, നിങ്ങൾക്കൊപ്പം ഒരു മുറിയിൽ നിൽക്കാനായെന്ന് അഭിമാനത്തോടെ പറയും: മുഹമ്മദ് അസ്‌ഹറുദ്ദീൻ
, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (16:08 IST)
കോലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചത് തന്നെ സ്വപ്‌നതുല്യമായി കരുതുന്നുവെന്ന് മലയാളി ബാറ്റ്സ്മാൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ. കോലിക്ക് നേരെ ഉയർന്ന വിമർശനങ്ങളെല്ലാം താത്‌കാലികമാണെന്നും അസ്‌ഹറുദ്ദീൻ പറഞ്ഞു.
 
അവിശ്വസനീയമായ ഏതാനും മാസങ്ങളായിരുന്നു കഴിഞ്ഞത്. നിങ്ങൾക്കൊപ്പം റൂം പങ്കിടാൻ സാധിച്ചത് സ്വപ്‌നതുല്യമായിരുന്നു. നിങ്ങൾ മുൻപിൽ നിന്ന് നയിക്കുന്ന ടീമിന്റെ ഭാഗമാവാനായത് വിലമതിക്കാനാവാത്ത അനു‌ഭവമാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ മുഹമ്മദ് അസ്‌ഹറുദ്ദീൻ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohammed Azharuddeen (@azhar_junior_14)

നിങ്ങളുടെയൊപ്പം ഒരു മുറിയിൽ കഴിയാൻ സാധിച്ചെന്ന് ഞാൻ അഭിമാനത്തോടെ പറയും. നിങ്ങളിൽ നിന്നാണ് കൂടുതൽ നല്ല ക്രിക്കറ്റ് താരമാവാനും നല്ല മനുഷ്യനാകാനുമുള്ള ചിന്ത എനിക്കുണ്ടായത്. നിങ്ങൾക്ക് നേരെയുയരുന്ന വിമർശനങ്ങൾ എന്തായാലും അത് താത്കാലികമാണ്. നന്ദി. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മുഹമ്മദ് അസ്‌ഹറുദ്ദീൻ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പിനുള്ള ടീം ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ