Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കേ രക്ഷിക്കണേ...! പ്രാര്‍ത്ഥിച്ച് ഓസ്‌ട്രേലിയ; മഴ പെയ്താല്‍ ഇംഗ്ലണ്ടിന് പണി

അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്

T 20 World Cup England - Sri Lanka Match Semi Chances
, ശനി, 5 നവം‌ബര്‍ 2022 (09:16 IST)
ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമി ഫൈനലില്‍ കയറുന്ന ടീമുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരം. ആതിഥേയരായ ഓസ്‌ട്രേലിയയുടെ വിധി നിര്‍ണയിക്കുന്ന മത്സരമാണ് ഇത്. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് ജയിച്ചാല്‍ ഓസ്‌ട്രേലിയ ലോകകപ്പ് സെമി കാണാതെ പുറത്താകും. 
 
ഗ്രൂപ്പ് ഒന്നില്‍ അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. +2.113 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. മികച്ച നെറ്റ് റണ്‍ റേറ്റ് ഉള്ളതിനാല്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. 
 
അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. പക്ഷേ നെറ്റ് റണ്‍റേറ്റ് -0.173 ആണ്. മോശം നെറ്റ് റണ്‍റേറ്റ് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകും. കാരണം മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റ് ഉണ്ട്. ശ്രീലങ്കയ്‌ക്കെതിരായ കളി ജയിച്ചാല്‍ പോയിന്റ് ഏഴാകും. അപ്പോള്‍ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഏഴ് പോയിന്റ് എന്ന അവസ്ഥ വരും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് നോക്കി രണ്ടാം സ്ഥാനത്തേക്കുള്ള ടീമിനെ തീരുമാനിക്കും. ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് +0.547 ആണ്. അതായത് ഓസ്‌ട്രേലിയയേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഉണ്ട്. ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചാല്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ഓസീസ് മൂന്നാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും. 
 
അതേസമയം, മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ അത് ഓസ്‌ട്രേലിയയ്ക്ക് ഗുണമാകും. ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഒരു പോയിന്റ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കുക. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ഇപ്പോഴും സെമി ഉറപ്പിച്ചിട്ടില്ല, പാകിസ്ഥാനും നേരിയ സാധ്യത: ഗ്രൂപ്പ് ഒന്നിലെ സൂപ്പർ 12 പോരാട്ടങ്ങൾ സൂപ്പർ ഫിനിഷിലേക്ക്