ഗ്രൂപ്പിലെ ശക്തരായ രണ്ട് ടീമുകളോട് ദയനീയമായി തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ? ടി 20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്താകുമോ? ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ചോദ്യങ്ങള്‍ അനവധിയാണ്. പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോല്‍വി വഴങ്ങിയ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമല്ല. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ പോലും ഇന്ത്യക്ക് സെമി ഫൈനലില്‍ എത്താന്‍ സാധിക്കില്ല. മറിച്ച് ഗ്രൂപ്പില്‍ മറ്റൊരു ട്വിസ്റ്റ് നടന്നാല്‍ മാത്രം ഇന്ത്യക്ക് സെമിയില്‍ എത്താം.
ഗ്രൂപ്പ് ചാംപ്യന്‍മാരായി പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ എത്തുമെന്ന് ഏറെക്കുറ ഉറപ്പായി. ഇന്ത്യ, ന്യൂസിലന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് ടീമുകളെയും പാക്കിസ്ഥാന്‍ തോല്‍പ്പിച്ചു. പാക്കിസ്ഥാനോട് തോറ്റെങ്കിലും ഇന്ത്യയെ വ്യക്തമായ ആധിപത്യത്തില്‍ ജയിക്കാന്‍ സാധിച്ച ന്യൂസിലന്‍ഡിനും സെമി പ്രതീക്ഷകള്‍ ഉണ്ട്. പാക്കിസ്ഥാനോട് തോല്‍വി വഴങ്ങിയെങ്കിലും മറ്റ് കളികളിലെല്ലാം വ്യക്തമായ ആധിപത്യത്തോടെ ജയിച്ച അഫ്ഗാനിസ്ഥാനെ തള്ളി കളയാന്‍ സാധിക്കില്ല. ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകളുമായി അഫ്ഗാനിസ്ഥാന്‍ കളിച്ചില്ല. ഈ മത്സരങ്ങളായിരിക്കും ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുക.
അഫ്ഗാനിസ്ഥാനോട് ഉയര്‍ന്ന മാര്‍ജിനില്‍ ഇന്ത്യ ജയിക്കുകയും ന്യൂസിലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ നേരിയ സാധ്യത തെളിയും. ഓരോ ടീമുകളുടെയും റണ്‍റേറ്റ് വരും മത്സരങ്ങളില്‍ നിര്‍ണായകമാകും.