Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി 20 ലോകകപ്പിലും കോലിയെ വിടാതെ ടോസ് 'നിര്‍ഭാഗ്യം'; ടോസ് കിട്ടിയിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നു

ടി 20 ലോകകപ്പിലും കോലിയെ വിടാതെ ടോസ് 'നിര്‍ഭാഗ്യം'; ടോസ് കിട്ടിയിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നു
, ഞായര്‍, 24 ഒക്‌ടോബര്‍ 2021 (19:48 IST)
ടി 20 ലോകകപ്പിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ടോസ് 'നിര്‍ഭാഗ്യം'. പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് കോലിക്ക് ടോസ് നഷ്ടമായത്. ടോസ് ജയിച്ച പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് ജയിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു ഇന്ത്യന്‍ ക്യാംപ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ടോസ് നഷ്ടപ്പെട്ടതോടെ കോലി നിരാശനായി. ടോസ് ലഭിക്കുന്നതും നഷ്ടമാകുന്നതും നമ്മുടെ പരിധിയില്‍ ഉള്ള കാര്യമല്ലല്ലോ എന്നാണ് കോലി ടോസിന് ശേഷം പറഞ്ഞത്. തുടക്കത്തിലേ ഇന്ത്യയുടെ വിക്കറ്റ് വീഴ്ത്തി പ്രതിസന്ധിയിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയല്ല, പാകിസ്ഥാന് വെല്ലുവിളി ഈ താരങ്ങൾ: യൂനിസ്‌ഖാൻ