ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ ചിരവൈരി പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനിൽക്കെ പാകിസ്താന് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് തിരെഞ്ഞെടുത്ത് മുന്‍ പാകിസ്താന്‍ നായകനും ബാറ്റിങ് പരിശീലകനുമായ യൂനിസ് ഖാന്‍.
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയേയും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയേയുമാണ് അപകടകാരികളായി യൂനിസ് ഖാൻ കാണുന്നത്. വിരാട് കോലിയും ബാബര്‍ ആസമും രണ്ട് സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരാണ്. എന്നാൽ ഇന്ത്യ-പാക് പോരാട്ടത്തിൽ രോഹിത് ശര്‍മയും മുഹമ്മദ് റിസ്വാനുമാവും കൂടുതല്‍ തിളങ്ങുകയെന്നാണ് കരുതുന്നത്.
എല്ലാവരും ക്യാപ്റ്റന്‍മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ രോഹിത്തിനും റിസ്വാനും കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാൻ സാധിക്കും.യുഎഇയില്‍ ഐപിഎല്‍ കളിച്ച് മികച്ച വിക്കറ്റ് വേട്ട നടത്തിയിട്ടുള്ള ബൂംറക്ക് പാകിസ്ഥാനെതിരെയും മികവ് കാട്ടാനാകും.
പാകിസ്താനൊപ്പം മികച്ച ബൗളര്‍മാരുണ്ട്. എന്നാല്‍ ബൂംറ സ്ഥിരതയോടെ പന്തെറിയുന്ന താരമാണ്. അവസാന കുറച്ച് മാസങ്ങളായി അവന്‍ മികച്ച ഫോമിലാണ്. അതിനാല്‍ അവൻ പാകിസ്ഥാന് ഭീഷണിയാവാൻ സാധ്യതയുണ്ട്. യുനിസ് ഖാൻ പറഞ്ഞു.