Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 13,083 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,07,33,131

24 മണിക്കൂറിനിടെ 13,083 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,07,33,131
, ശനി, 30 ജനുവരി 2021 (10:13 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 13,083 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഏഴുലക്ഷ കടന്നു. 1,07,33,131 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 14,808 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 137 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,54,147 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി നാലുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,04,09,160 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 1,69,824 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം: മുഖ്യമന്ത്രിയുടെ കുറിപ്പ്