Select Your Language

Notifications

webdunia
webdunia
webdunia
webdunia

ICC Ranking:ഐസിസി ടി റാങ്കിങ്ങിലും ഇന്ത്യ-പാക് പോര്, ഒന്നാം സ്ഥാനത്തിനായി ബാബറിനോടും റിസ്‌വാനോടും പോരടിച്ച് സൂര്യ

ICC Ranking:ഐസിസി ടി റാങ്കിങ്ങിലും ഇന്ത്യ-പാക് പോര്, ഒന്നാം സ്ഥാനത്തിനായി ബാബറിനോടും റിസ്‌വാനോടും പോരടിച്ച് സൂര്യ
, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (15:54 IST)
ഏഷ്യാകപ്പ് കിരീടനേട്ടത്തിനായി ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം മികച്ച പോരാട്ടങ്ങൾ കാഴ്ചവെയ്ക്കുമ്പോൾ ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ ശക്തമായ പോരാട്ടം നടക്കുകയാണ്.  നിലവിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ബാബർ അസമാണെങ്കിലും ബാബറിൻ്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുയർത്തി സഹതാരമായ മുഹമ്മദ് റിസ്‌വാനും സൂര്യകുമാർ യാദവും തൊട്ട് പിന്നിലുണ്ട്.
 
ബുധനാഴ്ച പുതിയ ഐസിസി റാങ്ങിങ് പ്രസിദ്ധീകരിക്കുമ്പോൾ ഈ റാങ്കിങ്ങിൽ എന്ത് മാറ്റം വരുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഏഷ്യാകപ്പിൽ മികച്ച പ്രകടനമാണ് മുഹമ്മദ് റിസ്വാനും സൂര്യകുമാർ യാദവും കാഴ്ചവെയ്ക്കുന്നത്. അതേസമയം ഏഷ്യാകപ്പിൽ തിളങ്ങാൻ ബാബറിനായിട്ടില്ല. ഇതോടെ ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം നഷ്ടമാകാൻ സാധ്യതയേറിയിരിക്കുകയാണ്.
 
810 റേറ്റിങ് പോയൻ്റുകളാണ് ബാബർ അസമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്വാന് 796 പോയൻ്റും സൂര്യകുമാർ യാദവിന് 792 പോയൻ്റുമാണുള്ളത്. ഏഷ്യാകപ്പിൽ 3 മത്സരങ്ങളിൽ നിന്ന് 192 റൺസ് നെടിയ റിസ്വാൻ ഏഷ്യാകപ്പിലെ നിലവിലെ ടോപ്സ്കോററാണ്. ഹോങ്കോങ്ങിനെതിരെ 26 പന്തിൽ നിന്നും 68 റൺസെടുത്ത് തൻ്റെ ക്ലാസ് തെളിയിക്കാൻ സൂര്യക്കുമായിരുന്നു. കഴിഞ്ഞ 1000 ദിവസമായി ബാബർ അസമാണ് ടി20 ഒന്നാം റാങ്കിലുള്ളത്.
 
ടി20യ്ക്ക് പുറമെ ഏകദിനത്തിലും ബാബർ അസമും സൂര്യകുമാർ യാദവും തമ്മിൽ ഒന്നാം സ്ഥാനത്തിനായി പോരാട്ടം നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ഒരാൾക്ക് എന്തിനാണ് പ്രോത്സാഹനം, കോലി സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി: കോലിയെ കുറ്റം പറഞ്ഞ് ഗവാസ്കർ