Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ഒരാൾക്ക് എന്തിനാണ് പ്രോത്സാഹനം, കോലി സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി: കോലിയെ കുറ്റം പറഞ്ഞ് ഗവാസ്കർ

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ഒരാൾക്ക് എന്തിനാണ് പ്രോത്സാഹനം, കോലി സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി: കോലിയെ കുറ്റം പറഞ്ഞ് ഗവാസ്കർ
, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:53 IST)
ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് ശേഷം വിരാട് കോലി നടത്തിയ വാർത്താസമ്മേളനം ഏറെ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇതിഹാസതാരവും സഹതാരവുമായിരുന്ന എം എസ് ധോനി മാത്രമാണ് താൻ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ മെസേജ് അയച്ചത് എന്നായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. ഇപ്പോളിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കർ.
 
കോലിയുടെ വാക്കുകൾക്കെതിരെ രൂക്ഷഭാഷയിലാണ് ഗവാസ്കറുടെ വിമർശനം. വിരാട് ആരെയാണ് പറയുന്നത് എന്നറിയില്ല.ആരുടെയെങ്കിലും പേര് മനസിൽ വെച്ചാണ് പറയുന്നതെങ്കിൽ അവരോട് നേരിട്ട് ചോദിക്കുകയാണ് വേണ്ടത്. ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ എംഎസ് ധോനി മാത്രമാണ് വിളിച്ചത് എന്ന് കോലി പറയുന്നു.
 
എന്ത് മെസേജാണ് കോലിക്ക് വേണ്ടത്? പ്രോത്സാഹനമാണോ? ക്യാപ്റ്റൻസി ഒഴിഞ്ഞ ഒരാൾക്ക് എന്തിനാണ് പ്രോത്സാഹനം. ഇപ്പോൾ ഒരു താരം മാത്രമാണ് കോലി. അപ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 1985ൽ ഞാൻ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ ആ രാത്രി ആഘോഷിച്ചു. എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു.അതിനുമപ്പുറം മറ്റെന്താണ് നിങ്ങൾക്ക് വേണ്ടത്. ഗവാസ്കർ ചോദിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് ജയിച്ചേ പറ്റു, ചഹൽ പുറത്തുപോയേക്കും പന്തിന് പകരം ദിനേശ് കാർത്തിക്: ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത