T20 World Cup 2024, Semi Final Line Up: ട്വന്റി 20 ലോകകപ്പ് കലാശക്കൊട്ടിലേക്ക്; സെമി ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍?
ജൂണ്‍ 29 ശനിയാഴ്ചയാണ് ഫൈനല്‍
T20 World Cup 2024, Semi Final Line Up: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ മുതല്‍. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഫ്ഘാനിസ്ഥാനും രണ്ടാം സെമിയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടുമാണ് എതിരാളികള്‍. അഫ്ഘാനിസ്ഥാന്‍ ആദ്യമായാണ് ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ കളിക്കുന്നത്.
സെമി ഫൈനല്‍ മത്സരങ്ങള്‍
ഒന്നാം സെമി - ദക്ഷിണാഫ്രിക്ക vs അഫ്ഘാനിസ്ഥാന്‍ - ജൂണ്‍ 26 ബുധന്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ - തറൗബ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍
രണ്ടാം സെമി - ഇന്ത്യ vs ഇംഗ്ലണ്ട് - ജൂണ്‍ 27 വ്യാഴം ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ - ഗയാന നാഷണല്‍ സ്റ്റേഡിയത്തില്‍
ജൂണ്‍ 29 ശനിയാഴ്ചയാണ് ഫൈനല്‍. ബ്രിഡ്ജ്ടൗണിലാണ് ഫൈനല്‍ മത്സരം നടക്കുക.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്.