Webdunia - Bharat's app for daily news and videos

Install App

T20 World Cup 2024, Sri Lanka vs South Africa: ദക്ഷിണാഫ്രിക്കയ്ക്കു ജയത്തുടക്കം; തോറ്റെങ്കിലും വിറപ്പിച്ച് ശ്രീലങ്ക

ബാറ്റിങ്ങില്‍ തുടക്കം മുതല്‍ തിരിച്ചടികളാണ് ശ്രീലങ്കയ്ക്കു നേരിട്ടത്

രേണുക വേണു
ചൊവ്വ, 4 ജൂണ്‍ 2024 (06:33 IST)
South Africa vs Sri Lanka T20 World Cup 2024

South Africa vs Sri Lanka, T20 World Cup 2024: ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.1 ഓവറില്‍ 77 ന് ഓള്‍ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്ക 16.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. താരതമ്യേന ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര അല്‍പ്പമെങ്കിലും വിറച്ചു. ടോസ് ലഭിച്ച ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 
 
ബാറ്റിങ്ങില്‍ തുടക്കം മുതല്‍ തിരിച്ചടികളാണ് ശ്രീലങ്കയ്ക്കു നേരിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് ആകുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആഞ്ചലോ മാത്യൂസ് 16 പന്തില്‍ 16 റണ്‍സെടുത്ത് വാലറ്റത്ത് പൊരുതി നോക്കിയതാണ് സ്‌കോര്‍ 70 കടത്തിയത്. കുശാല്‍ മെന്‍ഡിസ് 30 പന്തില്‍ 19 റണ്‍സെടുത്ത് ലങ്കന്‍ നിരയില്‍ ടോപ് സ്‌കോററായി. ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. 
 
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിക് നോര്‍ക്കിയയാണ് ശ്രീലങ്കന്‍ ബാറ്റര്‍മാരെ വിറപ്പിച്ചത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി നോര്‍ക്കിയ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. 
 
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് ആകുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായി. എങ്കിലും ശ്രദ്ധയോടെ കളിച്ച് വിജയത്തിലെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. ക്വിന്റണ്‍ ഡി കോക്ക് 27 പന്തില്‍ 20 റണ്‍സ് നേടി. ഹെന്‍ റിച്ച് ക്ലാസന്‍ 22 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

IPL 2025: 18 കോടിയ്ക്കുള്ള മുതലൊക്കെയുണ്ടോ, മുംബൈയിൽ തുടരണോ എന്ന് ഹാർദ്ദിക്കിന് തീരുമാനിക്കാം

ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

അടുത്ത ലേഖനം
Show comments