T20 World Cup 2026, Super 8 Matches: സൂപ്പര്‍ എട്ടിനു നാളെ തുടക്കം; ഇന്ത്യയുടെ മത്സരങ്ങള്‍ എന്നെല്ലാം?
രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കുക
Publish Date: Fri, 20 Feb 2026 (08:35 IST)
Updated Date: Fri, 20 Feb 2026 (08:37 IST)
T20 World Cup 2026: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്കു നാളെ (ശനി) തുടക്കമാകും. ഗ്രൂപ്പ് രണ്ടിലെ ശക്തരായ ന്യൂസിലന്‍ഡും പാക്കിസ്ഥാനും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം ഫെബ്രുവരി 22 ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.
ഇന്ത്യ, സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍ ഉള്ളത്. ഫെബ്രുവരി 26 നു സിംബാബ്വെയ്‌ക്കെതിരെയും മാര്‍ച്ച് ഒന്നിനു വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇന്ത്യ കളിക്കും.
പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് രണ്ടിലുള്ള ടീമുകള്‍.
രേണുക വേണു
Publish Date: Fri, 20 Feb 2026 (08:35 IST)
Updated Date: Fri, 20 Feb 2026 (08:37 IST)