ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സ്റ്റാൻഡ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടീമിൽ ഓപ്പണർമാരായി രോഹിത് ശർമയും കെഎൽ രാഹുലും ഇടം പിടിച്ചു. മികച്ച ഫോമിലുള്ള ശിഖർ ധവാന് ടീമിൽ ഇടം നേടാനായില്ല. മധ്യനിരയിൽ വിരാട് കോലി, സൂര്യകുമാർ യാദവ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തും കളിക്കും. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിലെത്തി.
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് സ്പെഷ്യലൈസ്‌ഡ് ബൗളർമാർ. രവിചന്ദ്രൻ അശ്വിൻ ടീമിൽ മടങ്ങിയെത്തിയതാണ് ടീമിലെ പ്രധാമ്മാറ്റം. സ്പിന്നര്‍മാരായി അശ്വിനൊപ്പം രാഹുല്‍ ചാഹറും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തിയപ്പോള്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ബാറ്റിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയും ടീമിൽ ഇടം നേടി.
ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. മലയാളി താര സഞ്ജു സാംസണിന് ടീമിൽ ഇടം നേടാനായില്ല. ഒക്ടോബർ 24ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.