Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം, കൊവിഡ് പശ്ചാത്തലത്തിൽ റിസർവ് താരങ്ങളെ ഉൾപ്പെടുത്തിയേക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം, കൊവിഡ് പശ്ചാത്തലത്തിൽ റിസർവ് താരങ്ങളെ ഉൾപ്പെടുത്തിയേക്കും
, ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (14:41 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സം‌ഘത്തെ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം പത്തിന് മുൻപ് ടീമുകൾ പട്ടിക കൈമാറണമെന്നാണ് നിയമം. 
 
സെലക്‌ടർമാർ ടീമിനെ തിരെഞ്ഞെടുത്തതായും ഇനി പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളുവെന്നും ബിസിസിഐയോട് അടുത്തവൃത്തങ്ങൾ പറയുന്നു. കൊവിഡ് സാഹചര്യത്തിൽ റിസർവ് താരങ്ങളെ കൂടി ഉൾപ്പെടുത്തികൊണ്ടായിരിക്കും ടീം പ്രഖ്യാപിക്കുക എന്നാണ് സൂചന. 
 
ടീം പട്ടികയിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഓപ്പണിങ് സ്ഥാനത്ത് രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർക്ക് സ്ഥാനമുറപ്പാണ്. ഓപ്പണിങ് സ്ഥാനത്തേക്ക് ശിഖർ ധവാനൊപ്പം പൃഥ്വി ഷായും പരിഗണനയിലുണ്ട്.
 
അതേസമയം മധ്യനിരയിൽ ഇന്ത്യൻ നായകൻ വിരാട് കോലി,റിഷഭ് പന്ത്,സൂര്യകുമാർ യാദവ് എന്നിവർ ഉറപ്പാണ്. മധ്യനിരയിലേക്കായിരിക്കും സഞ്ജുവിനെയും പരിഗണിക്കുക. പരിക്ക് മാറി ടീമിൽ തിരിച്ചെത്താൻ നിൽക്കുന്ന ശ്രേയസ് അയ്യരും ടീമിൽ ഇടം പ്രതീക്ഷിക്കുന്നുണ്ട്.
 
പേസ് നിരയിൽ ബു‌മ്രയ്ക്കൊപ്പം ഭുവനേശ്വർ കുമാർ, ദീപക് ചഹാർ എന്നിവർ ഇടം പിടിച്ചേക്കും. യൂസ്‌വേന്ദ്ര ചഹലായിരിക്കും സ്പിൻ നിരയെ നയിക്കുക. ഓൾറൗണ്ടർമാരായി ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇടംപിടിക്കും. 
 
നിലവില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 15 അംഗ ടീമാണ് യഥാർത്ഥത്തിൽ വേണ്ടതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ റിസർവ് താരങ്ങളെ ടീമിന്റെ ഭാഗമായി കൊണ്ടുപോകാം. ഒക്‌ടോബർ 24ന് പാകിസ്ഥാനുമായാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചാം ടെസ്റ്റില്‍ രഹാനെ കളിച്ചേക്കില്ല; സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റം