രണ്ടാം ഇന്നിങ്‌സില്‍ 298/8 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ശേഷം ഡ്രസിങ് റൂമിലേക്ക് എത്തിയ ബുംറയ്ക്കും ഷമിക്കും സഹതാരങ്ങള്‍ നല്‍കിയത് ഗംഭീര വരവേല്‍പ്പ്. പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അടക്കമുള്ളവര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഷമിയെയും ബുംറയെയും വരവേറ്റത്. അവിടെയും മുഹമ്മദ് സിറാജ് അല്‍പ്പം വ്യത്യസ്തനായി. എല്ലാ താരങ്ങളും കൈയടിച്ചപ്പോള്‍ സിറാജ് അതിനൊപ്പം വിസിലടിക്കുകയും ചെയ്തു.A partnership to remember for ages for @Jaspritbumrah93 & @MdShami11 on the field and a rousing welcome back to the dressing room from #TeamIndia.
— BCCI (@BCCI) August 16, 2021
What a moment this at Lord's #ENGvIND pic.twitter.com/biRa32CDTt