Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ഒന്നാം സ്ഥാനം നിലനി‌ർത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ഒന്നാം സ്ഥാനം നിലനി‌ർത്തി ഇന്ത്യ
, വ്യാഴം, 13 മെയ് 2021 (14:42 IST)
ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ടീം ഇന്ത്യ. വ്യാഴാഴ്‌ച പുറത്തുവന്ന പുതിയ അപ്‌ഡേറ്റിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ്ണ ഇരുരാജ്യങ്ങൾക്കിടയിലുമുള്ളത്. ഇന്ത്യ(121) ന്യൂസിലൻഡ് (120).
 
അതേസമയം ഓസ്ട്രേലിയയെ പിന്തള്ളി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്കെത്തി.മൂന്നാമതുള്ള ഇംഗ്ലണ്ടിന് 109 ഉം നാലാമന്‍ ഓസ്‌ട്രേലിയക്ക് 108 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. മൂന്ന് റേറ്റിങ് പോയിന്റ് ഉയർന്ന് 94 പോയിന്റുമായി പാകിസ്ഥാനാണ് അഞ്ചാം സ്ഥാനത്തുള്ളത്. 84 പോയിന്റുമായി വെസ്റ്റിൻ)ഡീസാണ് ആറാം സ്ഥാനത്ത്.2013ന് ശേഷം കരീബിയന്‍ ടീം നേടുന്ന ഉയര്‍ന്ന സ്ഥാനമാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ പുനരാരംഭിച്ചാൽ ന്യൂസിലൻഡ് കളിക്കാർക്കും എത്താനാകില്ല, തലപുകച്ച് ബിസിസിഐ