Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ പുനരാരംഭിച്ചാൽ ന്യൂസിലൻഡ് കളിക്കാർക്കും എത്താനാകില്ല, തലപുകച്ച് ബിസിസിഐ

ഐപിഎൽ പുനരാരംഭിച്ചാൽ ന്യൂസിലൻഡ് കളിക്കാർക്കും എത്താനാകില്ല, തലപുകച്ച് ബിസിസിഐ
, ബുധന്‍, 12 മെയ് 2021 (19:54 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഐപിഎൽ പതിനാലാം സീസണിൽ 31 മത്സരങ്ങളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ വർഷം തന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐ പദ്ധതിയിടുമ്പോൾ ഐപിഎൽ നടത്തിപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന വാർത്തകളാണ് എത്തികൊണ്ടിരിക്കുന്നത്.
 
ഐപിഎൽ പുനരാരംഭിച്ചാൽ ഇംഗ്ലണ്ട് കളിക്കാർക്ക് കളിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചതിന് പിന്നാലെ അത്തരമൊരു മറുപടിയാണ് ന്യൂസിലൻഡിൽ നിന്നും വരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ സെപ്‌റ്റംബറിൽ ഐപിഎൽ നടത്താനുദ്ദേശിക്കുന്ന സമയത്ത് പാകി‌സ്‌താനുമായി ന്യൂസിലൻഡിന് പരമ്പരയുണ്ട്. ടി20 ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തിൽ നിന്നും താരങ്ങളെ വിട്ടുനൽകാൻ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് തയ്യാറാവില്ലെന്നാണ് സൂചനകൾ.
 
അതേസമയം ലോകകപ്പിന് ശേഷമാണ് മത്സരങ്ങളെങ്കിൽ ന്യൂസിലൻഡ് താരങ്ങൾക്ക് എത്താൻ സാധിച്ചേക്കും. ഇംഗ്ലണ്ട് താരങ്ങൾക്ക് പുറമെ ന്യൂസിലൻഡ് താരങ്ങൾ കൂടി ഐപിഎല്ലിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ ഐപിഎല്ലിൽന്റെ താരപകിട്ടിനെ അത് നല്ലരീതിയിൽ ബാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ ആര് നയിക്കും? സാധ്യത ഈ രണ്ട് താരങ്ങൾക്ക്