Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയില്‍ ജഡേജയുടെ സ്‌പിന്‍ മാജിക്ക്; ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം - പരമ്പര 4-0ത്തിന് സ്വന്തം

ജഡേജക്ക് എഴു വിക്കറ്റ്; ചെന്നൈയിലും ഇംഗ്ലണ്ടിന് തോൽവി

ചെന്നൈയില്‍ ജഡേജയുടെ സ്‌പിന്‍ മാജിക്ക്; ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം - പരമ്പര 4-0ത്തിന് സ്വന്തം
ചെന്നൈ , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (16:40 IST)
രവീന്ദ്ര ജഡേജയുടെ സ്‌പിന്‍ മാജിക്കിന് മുന്നില്‍ ചെന്നൈ ടെസ്‌റ്റിലും ഇന്ത്യക്ക് ജയം. ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അവസാന ദിനമായ ഇന്ന് സമനിലയിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷുകാർ 207 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ പരമ്പര 4-0ത്തിന് വിരാട് കോഹ്‌ലിയും സംഘവും  സ്വന്തമാക്കി.

24.6 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റ് വീഴത്തിയത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. ജഡേജയെ കൂടാതെ ഇശാന്ത് ശര്‍മയും ഉമേഷ് യാദവും അമിത് മിശ്രയും ഒരു വിക്കറ്റ് വീതം വീഴത്തി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 477, 207. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 759/7 ഡിക്ലയേർഡ്.

ഇംഗ്ലണ്ട് ബാറ്റിംഗ് നിര സമനിലയ്‌ക്കായി കളിച്ചതോടെ മത്സരം വിരസമായി തീരുമെന്ന് തോന്നിയ നിമിഷമായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 103ല്‍ നില്‍ക്കെ അലിസ്‌റ്റര്‍ കുക്ക് (49) ജഡേജയ്‌ക്ക് മുന്നില്‍ കീഴടങ്ങി. ഉടന്‍ തന്നെ 54 റണ്‍സെടുത്ത ജെന്നിംഗ്‌സണും ജഡേജയ്‌ക്ക് മുന്നില്‍ തലകുനിച്ചതോടെ സന്ദര്‍ശകരുടെ തകര്‍ച്ച ആരംഭിച്ചു.

44 റണ്‍സെടുത്ത മൊയീന്‍ അലിയും 23 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്കുമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ജോ റൂട്ടും (6) ജോണി ബെയർസ്റ്റോയും (1) പ്രതിരോധത്തിൽ കളിക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഡ്വസന്‍ (0),  റാഷിദ് (2), ബ്രോഡ് (1), ജെക്ക് ബോല്‍ (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡെക്കന്‍സ് നാസന്റെ ഹൃദ്യമായ കുറിപ്പ്; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇതുമാത്രം മതിയാകും