Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ മീഷോയില്‍ 50മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഗൂഗിള്‍!

Google Invest Meesho

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഒക്‌ടോബര്‍ 2021 (14:07 IST)
ഇന്ത്യന്‍ സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ മീഷോയില്‍ 50മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഗൂഗിള്‍ ആലോചിക്കുന്നു. നിലവില്‍ ഫേസ്ബുക്കിന്റെ പിന്തുണയും മീഷോയ്ക്കുണ്ട്. മീഷോയിലെ 80ശതമാനം റീസെല്ലര്‍മാരും സ്ത്രീകളാണ്. തുടക്കത്തില്‍ ഒരു മൂലധനവും ഇല്ലാതെ സ്ത്രീകള്‍ക്ക് ബിസിനസ് നടത്തുന്നതിന് സഹായിക്കാന്‍ മീഷോ ലക്ഷ്യമിട്ടിരുന്നു. 
 
കഴിഞ്ഞവര്‍ഷം എല്ലാ ഇകൊമേഴ്‌സ് സ്ഥാപനങ്ങളെയും കൊവിഡ് പ്രതികൂലമായി ബാധിച്ചതുപോലെ മീഷോയെയും ബാധിച്ചിരുന്നു. അതെല്ലാം മറികടന്ന് വലിയ വളര്‍ച്ചയാണ് മീഷോ ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. മീഷോയുടെ വളര്‍ച്ചയില്‍ ഇന്ത്യയില്‍ പ്രസിദ്ധമായ മറ്റൊരു സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തു: ഗുരുതര ആരോപണവുമായി എഐഎസ്എഫ് വനിതാ നേതാവ്