Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ ഈ മൂന്ന് താരങ്ങള്‍

Team Indian T 20 World Cup Plans
, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (10:13 IST)
ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ മൂന്ന് താരങ്ങളിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷവയ്ക്കുന്നത്. ഒരു കളിയുടെ ഗതി തന്നെ പൂര്‍ണമായും മാറ്റാന്‍ കെല്‍പ്പുള്ള താരങ്ങളാണ് ഇവര്‍. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം 
 
1. സൂര്യകുമാര്‍ യാദവ് 
 
മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തന്‍. സമ്മര്‍ദ്ദ ഘട്ടങ്ങളിലും അനായാസം ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരം. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന സൂര്യകുമാറിന്റെ ശൈലി ട്വന്റി 20 ക്രിക്കറ്റിന് നൂറ് ശതമാനം യോജിച്ചതാണ്. ഏത് തരം പിച്ചിലും റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള താരം. സൂര്യകുമാറിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് പിറന്നാള്‍ ഇന്ത്യയുടെ ടോട്ടല്‍ മികച്ചതാകുമെന്ന് ഉറപ്പ്. 
 
2. ഹാര്‍ദിക് പാണ്ഡ്യ 
 
ഇന്ത്യയുടെ X ഫാക്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്ന താരം. ഫീല്‍ഡിങ്ങിലും കുട്ടി ക്രിക്കറ്റിന് ആവശ്യമായ ഫിറ്റ്‌നെസ് ഹാര്‍ദിക്കിനുണ്ട്. ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ടര്‍ മികവ് ഇന്ത്യക്ക് കരുത്താണ്. 
 
3. അര്‍ഷ്ദീപ് സിങ് 
 
ഡെത്ത് ഓവറുകളില്‍ അടക്കം കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് അര്‍ഷ്ദീപ് സിങ്. ഓസീസ് സാഹചര്യത്തില്‍ സ്വിങ്ങറുകള്‍ കൊണ്ട് എതിരാളികളെ വീഴ്ത്താന്‍ അര്‍ഷ്ദീപിന് സാധിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിഫ്റ്റി അടിച്ചിട്ട് എന്താ കാര്യം ! മെല്ലെപ്പോക്കില്‍ റെക്കോര്‍ഡിട്ട് കെ.എല്‍.രാഹുല്‍