Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോക്കേഴ്സോ?, ആ കാലമൊക്കെ കഴിഞ്ഞു, കളിയാക്കലുകൾ ഒരിക്കലും ടീമിനെ ബാധിച്ചിട്ടില്ലെന്ന് തെംബ ബവുമ

Temba Bavuma chokers comment,South Africa cricket chokers tag,Bavuma shuts down chokers criticism,South Africa WTC win 2025,തെംബ ബവുമയുടെ പ്രതികരണം,ദക്ഷിണാഫ്രിക്കൻ ടീം വിജയത്തെ കുറിച്ച് ബവുമ,ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

അഭിറാം മനോഹർ

, വ്യാഴം, 19 ജൂണ്‍ 2025 (18:26 IST)
Temba bavuma
27 വർഷങ്ങളായി കാത്തിരിപ്പിന് വിരാമം കുറിച്ച് ഒരു ഐസിസി കിരീടനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. കാലങ്ങളായുള്ള ചോക്കേഴ്‌സ് എന്ന ലേബലും കളിയാക്കലും തിരുത്തുന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേട്ടം. ശക്തരായ ഓസീസിനെയാണ് ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ വിജയത്തിന് പിന്നാലെ ടീമിനെതിരെയുണ്ടായിരുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം നായകനായ തെംബ ബവുമ.
 
ചോക്കേഴ്സ് എന്ന ടാഗ് ഞങ്ങൾ വഹിക്കാൻ തയ്യാറായിരുന്നില്ല. അത് ഞങ്ങളുടെതല്ല, ആ വിശേഷണമോ ആ ലേബലോ ഒപ്പം കൊണ്ടുപോകാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്തിന് പിന്നാലെ തെംബ ബവുമ അഭിപ്രായപ്പെട്ടത്. ടീമിനെ പുറത്ത് നിന്നുള്ള വിമർശനങ്ങളോ കളിയാക്കലുകളോ ബാധിച്ചിട്ടില്ല. ആകുലതകൾക്കപ്പുറം അവസരങ്ങൾ പിടിച്ചെടുക്കാൻ തീരുമാനിച്ചാണ് ടീം കളിക്കാനിറങ്ങിയത്. ബവുമ പറഞ്ഞു. 1998ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ശേഷമുള്ള ആദ്യ കിരീടമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ജോഹന്നാസ്ബർഗിൽ വമ്പൻ സ്വീകരണമാണ് നാട്ടുകാർ ചാമ്പ്യന്മാർക്കായി ഒരുക്കിയത്. 
 
 കടന്നുപോയത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു യാത്രയായിരുന്നു.ഇതൊരു വിജയമാത്രമല്ല, മറിച്ച് പ്രതിസന്ധികളെ അംഗീകരിച്ചും അതിന്മേൽ ഉയർന്നും നേടിയ മാറ്റത്തിന്റെ വിജയമാണ്. ബവുമ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേണ്ടത് 373 റൺസ് മാത്രം, സച്ചിന് പിറകിൽ ടെസ്റ്റിലെ രണ്ടാമനാകാൻ ഒരുങ്ങി ജോ റൂട്ട്