ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെതിരെ ഇന്ത്യൻ താരം വിരാട് കോലി നേടിയ 2 സിക്സറുകളായിരുന്നു ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായത്. ഏറെ സമ്മർദ്ദത്തിൽ നിൽക്കെ ഹാരിസിൻ്റെ മികച്ച 2 ബോളുകൾക്കാണ് കോലി സിക്സറിലൂടെ മറുപടി നൽകിയത്.
കോലിയുടെ ക്ലാസ് അതാണ്. അത്തരം ഷോട്ടുകളാണ് കോലി കളിക്കുന്നത്. മറ്റേതെങ്കിലും താരം ആ 2 സിക്സുകൾ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഹാർദ്ദിക്കോ, ദിനേഷ് കാർത്തിക്കോ ആയിരുന്നു അന്ന് അവിടെ എനിക്കെതിരെ സിക്സറുകൾ നേടിയതെങ്കിൽ ഞാൻ ഏറെ വേദനിച്ചേനെ. എന്നാൽ അവിടെ കോലിയായിരുന്നു. അയാൾ വേറൊരു തരത്തിലുള്ള ക്ലാസ് താരമാണ്. ഹാരിസ് റൗഫ് പറഞ്ഞു.
ആ ലെങ്ങ്ത്തിൽ വരുന്ന ഡെലിവറിയിൽ ക്രീസ് ലൈനിന് പുറത്തിറങ്ങി കോലി അങ്ങനെയൊരു ഷോട്ട് എങ്ങനെ കളിച്ചു എന്നതിൽ എനിക്കൊരു പിടിയുമില്ല. എൻ്റെ പ്ലാനും നടപ്പാക്കിയ വിധവുമെല്ലാം ശരിയായിരുന്നു. എന്നാൽ ക്ലാസ് ഷോട്ടാണ് കോലിയിൽ നിന്നും വന്നത്. ഹാരിസ് റൗഫ് പറഞ്ഞു.