Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒക്ടോബറിൽ മാത്രം വാട്സപ്പ് നിരോധിച്ചത് 23 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ

ഒക്ടോബറിൽ മാത്രം വാട്സപ്പ് നിരോധിച്ചത് 23 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ
, വ്യാഴം, 1 ഡിസം‌ബര്‍ 2022 (15:45 IST)
ഒക്ടോബറിൽ മാത്രം  23 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സാപ്പ്. ഒക്ടോബർ 1 മുതൽ 31 വരെയുള്ള കാലയളവിൽ 23,24,000 ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സാപ്പ് നിരോധിച്ചത്. 2021ലെ ഐടി ആക്ട് പ്രകാരമാണ് നിരോധനം.
 
23 ലക്ഷം അക്കൗണ്ടുകളിൽ ഭൂരിഭാഗവും മറ്റ് ഉപഭോക്താക്കളുടെ പരാതിയെ തുടർന്നാണ് പൂട്ടിയത്. 8,11,000 അക്കൗണ്ടുകൾ മറ്റ് നിബന്ധനകൾ ലംഘിച്ചതിന് നീക്കം ചെയ്യപ്പെട്ടു. സ്പാം മെസേജുകൾ അയക്കുന്ന അക്കൗണ്ടുകളാണ് പൂട്ട് വീണത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ