Webdunia - Bharat's app for daily news and videos

Install App

കോലി സെഞ്ചുറിയടിച്ചപ്പോൾ ഏഷ്യാകപ്പ് കൈവിട്ടത് തന്നെ അവർ മറന്നു: ഇന്ത്യൻ മാധ്യമങ്ങളെ പരിഹസിച്ച് റമീസ് രാജ

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (16:34 IST)
ഇന്ത്യൻ ആരാധകരെയും മാധ്യമങ്ങളെയും പരിഹസിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ റമീസ് രാജ. ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായെങ്കിലും കോലി സെഞ്ചുറി കണ്ടെത്തിയതോടെ അതെല്ലാം മാധ്യമങ്ങളും ആരാധകരും മറന്നുപോയെന്നാണ് റമീസ് രാജ പറയുന്നത്.
 
അതേസമയം പാക് നായകനായ ബാബർ അസമിന് നേരെ ഉയരുന്ന വിമർശനങ്ങളെ റമീസ് രാജ തള്ളികളഞ്ഞു. നമ്മൾ ഫൈനലിലെത്തി. എന്നാൽ നന്നായി കളിക്കാനായില്ല. അതൊരു മോശം ദിവസം എന്നത് മനസിലാക്കാവുന്നതാണ്. റമീസ് രാജ പറഞ്ഞു. ഇന്ത്യ ഫൈനലിൽ എത്താത്തതിൽ വലിയ വിമർശനം ഉയരേണ്ടതായിരുന്നു എന്നാൽ കോലി അഫ്ഗാനെതിരെ ഒരു സെഞ്ചുറി നേടിയതോടെ അവരുടെ മാധ്യമങ്ങളും ആരാധകരും അതെല്ലാം മറന്നു. നമ്മൾ അങ്ങനെ ചെയ്യുമോ?
 
ബാബർ സെഞ്ചുറി നേടിയാൽ സ്ട്രൈക്ക് റേറ്റ് 135 ആണെന്നും വാർണർക്ക് 147 ആണെന്നുമാകും നമ്മൾ പറയുക റമീസ് രാജ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments