Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതൊന്നും അത്ര നല്ല സൂചനല്ല, ടി20 ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി താരം

ഇതൊന്നും അത്ര നല്ല സൂചനല്ല, ടി20 ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി താരം
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (15:25 IST)
ഏഷ്യാകപ്പിൽ ഫൈനൽ പോലും കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളിൽ വലിയ ആശങ്കയിലാണ് ആരാധകർ. ഏഷ്യാകപ്പിലെ പരാജയപ്പെട്ട നിരയെ തന്നെ ലോകകപ്പിലേക്കും തെരെഞ്ഞെടുത്തതും ഫോമിലല്ലാത്ത റിഷഭ് പന്തിനെ പോലുള്ള താരങ്ങൾക്ക് തുടരെ അവസരങ്ങൾ നൽകുന്നതും വലിയ വിമർശനമാണ് ഉയർത്തുന്നത്.
 
ഇപ്പോഴിതാ ലോകകപ്പിന് മുൻപ് ഇന്ത്യ പരിഹരിക്കേണ്ടുന്ന ഒരുപാട് കാര്യങ്ങൾ ടീമിലുണ്ടെന്ന് ചൂണ്ടികാട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും 2007 ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവുമായ ആർപി സിങ്. ബുമ്ര പരിക്കിൽ നിന്ന് മടങ്ങിയെത്തിയാലും ചില കളികളിൽ റൺസ് വഴങ്ങിയേക്കാം. അത്തരം മത്സരങ്ങളിൽ ഇന്ത്യ എന്തുചെയ്യുമെന്ന് ആർപി സിങ് ചോദിക്കുന്നു.
 
ഏഷ്യാകപ്പിൽ ബുമ്രയും ഹർഷലുമില്ലാത്തതാണ് ഇന്ത്യയുടെ പരാജയകാരണമെന്നാണ് കരുതിയത്. ഇന്നലെ ഹർഷൽ ടീമിലുണ്ടായിട്ടും സ്ഥിതി വ്യത്യസ്തമല്ല. ലോകകപ്പ് അടുക്കും തോറും ഇന്ത്യയുടെ പ്രകടനം താഴേക്കാണ്.ഇന്നലത്തെ മത്സരത്തില്‍ ബൗളിംഗിനിടെ ഒരിക്കല്‍ പോലും ഇന്ത്യക്ക് ഓസീസിന് മേല്‍ ആധിപത്യം പുലര്‍ത്താനായിരുന്നില്ല. ഉമേഷ് യാദവ് 2 വിക്കറ്റ് വീഴ്ത്തിയപ്പോഴല്ലാതെ ഒരു സമയത്തും അവരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യക്കായില്ല.
 
കൃത്യമായ പദ്ധതികളോടെ പന്തെറിയാൻ കഴിയാത്തതാണ് ഇന്ത്യൻ ബൗളർമാരുടെ പ്രശ്നം.ഇന്ത്യ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയെ മതിയാവു. ഇല്ലെങ്കില്‍ 150 റണ്‍സൊക്കെ പ്രതിരോധിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ചിത്രത്തിലേ ഉണ്ടാവില്ലെന്നും ആർപി സിങ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കയറി പോകാന്‍ നോക്ക്, ഔട്ട് ആണ്'; സ്മിത്തിനോട് ആംഗ്യം കാണിച്ച് രോഹിത് ശര്‍മ (വീഡിയോ)