Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ നിലവാരം പോലുമില്ല, ഇങ്ങനെയായിരുന്നില്ല ഇന്ത്യൻ ടീം, രൂക്ഷവിമർശനവുമായി രവി ശാസ്ത്രി

സ്കൂൾ നിലവാരം പോലുമില്ല, ഇങ്ങനെയായിരുന്നില്ല ഇന്ത്യൻ ടീം, രൂക്ഷവിമർശനവുമായി രവി ശാസ്ത്രി
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (14:11 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ 208 റൺസ് നേടിയും വിജയിക്കാൻ സാധിക്കാതിരുന്ന ഇന്ത്യൻ ടീമിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകനും കമൻ്റേറ്ററുമായ രവിശാസ്ത്രി.
 
കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ഇന്ത്യൻ ടീമിനെയല്ല ഗ്രൗണ്ടിൽ കാണുന്നതെന്ന് ശാസ്ത്രി പറയുന്നു. പ്രധാനമായും ടീമിൻ്റെ ഫീൽഡിങ് നിലവാരത്തെയാണ് ശാസ്ത്രി ചോദ്യം ചെയ്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്നതായിരുന്നു ഇന്ത്യയുടെ ടീം. ഇപ്പോഴത്തെ ടീം ഫീൽഡിങ്ങിൽ സ്കൂൾ നിലവാരം പോലും കാണിക്കുന്നില്ല. ഇതുകാരണം ബാറ്റ് ചെയ്യുന്നവർക്ക് 15-20 റൺസെങ്കിലും കൂടുതൽ ലഭിക്കുന്നു.
 
മുൻപ് ഇന്ത്യ കാണിച്ചിരുന്ന ഫീൽഡിങ് മികവ് എവിടെയാണ് നഷ്ടമായതതെന്നും ശാസ്ത്രി ചോദിക്കുന്നു. നേരത്തെ ഓസീസിന് മികച്ച തുടക്കം സമ്മാനിച്ച കാമറൂൺ ഗ്രീനിൻ്റെ ക്യാച്ച്  അക്സർ പട്ടേൽ വിട്ടുകളഞ്ഞിരുന്നു. അടുത്ത ഓവറിൽ തന്നെ സ്റ്റീവ് സ്മിത്തിൻ്റെ ക്യാച്ച് കെ എൽ രാഹുലും കൈവിട്ടു. ഈ രണ്ട് കാര്യങ്ങളും ചൂണ്ടികാണിച്ചാണ് ശാസ്ത്രിയുടെ വിമർശനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്നാ നീ തന്നെ ഓടിക്കോ'; പന്ത് പിടിക്കാന്‍ കോലിയോട് പറഞ്ഞ് രാഹുല്‍, ഇരുവര്‍ക്കുമിടയില്‍ ആശയക്കുഴപ്പം ! (വീഡിയോ)