Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ്ഡൻ സീൽസ് കൊള്ളാം,ബാക്കിയുള്ളവർ നെറ്റ് ബൗളർമാരുടെ നിലവാരമുള്ളവർ, വെസ്റ്റിൻഡീസ് ടീമിനെ പരിഹസിച്ച് സുനിൽ ഗവാസ്കർ

Sunil Gavaskar, Net bowler, Westindies vs India, Test Cricket,സുനിൽ ഗവാസ്കർ, നെറ്റ് ബൗളർ, വെസ്റ്റിൻഡീസ്- ഇന്ത്യ, ടെസ്റ്റ് ക്രിക്കറ്റ്

അഭിറാം മനോഹർ

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (16:49 IST)
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന വെസ്റ്റിന്‍ഡീസ് ടീമിന്റെ ബൗളിങ് നിലവാരത്തെ പരിഹസിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്ങ്‌സിനും 140 റണ്‍സിനുമായിരുന്നു വെസ്റ്റിന്‍ഡീസിന്റെ തോല്‍വി. പണ്ടത്തെ വെസ്റ്റിന്‍ഡീസ് പേസ് നിരയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ വെസ്റ്റിന്‍ഡീസ് പേസ് നിര തമാശയാണെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കിയത്.
 
അഹമ്മദാബാദിലെ മത്സരത്തില്‍ ജെയ്ഡന്‍ സീല്‍സ് ഒഴികെ മറ്റ് ബൗളര്‍മാരെല്ലാം നെറ്റ് ബൗളര്‍മാരെ പോലെയാണ് തോന്നിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ പന്തെറിയുന്ന ആരും അവരുടെ നിരയിലില്ല. 6 ഓവറുകളെല്ലാം കഴിഞ്ഞാണ് ഒരു ബൗണ്‍സര്‍ കാണാനായത്. ഇതാണോ വെസ്റ്റിന്‍ഡീസിന്റെ പേസ് അറ്റാക്ക് എന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നത്. പഴയ വെസ്റ്റിന്‍ഡീസ് നിരയുമായി താരതമ്യം ചെയ്യാനാകുന്ന ആരും തന്നെ നിലവിലെ ടീമിലില്ലെന്ന സങ്കടവും ഗവാസ്‌കര്‍ പങ്കുവെച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: ഇംഗ്ലണ്ട് പര്യടനത്തിലെ നേതൃശേഷിയില്‍ പൂര്‍ണ തൃപ്തി; രോഹിത്തിനെ മാറ്റിയത് ഗംഭീറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്